

അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ ഹസ്സന്‍. അമ്മയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കില്ലെന്നാണ് അന്‍സിബ അറിയിച്ചിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരമെന്നാണ് അന്‍സിബ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലൂടെയാണ് അന്‍സിബയുടെ പ്രതികരണം. 'സ്‌നേഹത്തിന് നന്ദി. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയില്‍ നിന്നാകട്ടെ' എന്നു പറഞ്ഞാണ് അന്‍സിബ കുറിപ്പ് പങ്കുവെക്കുന്നത്. അന്‍സിബയുടെ കുറിപ്പിലേക്ക്:
''പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം.
അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹത്തോടെ, അന്‍സിബ ഹസ്സന്‍''.
അമ്മയിലെ പ്രതിസന്ധികള്‍ക്കിടെ പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പടെ ഭരണസമിതിയിലെ 17 പേരും രാജിവച്ചിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷം മുമ്പാണ് രാജി. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതേസമയം ഭരണസമിതി രാജിവച്ചതിന് പിന്നാലെ നടിമാരായ ലക്ഷ്മി പ്രിയ, മല്ലിക സുകുമാരന്‍ എന്നിവര്‍ അമ്മയില്‍ നിന്നും രാജിവച്ചു. അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്ന ആശ അരവിന്ദും കമ്മിറ്റിയില്‍ നിന്നും രാജിവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates