ചിട്ടിബാബു, സാമന്ത/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

ചെവിയിൽ പൂട വരുന്നത് എങ്ങനെയാണ്? സ്ക്രീൻഷോട്ടുമായി സാമന്ത; ചിട്ടിബാബുവിനുള്ള മറുപടി?

ചിട്ടിബാബുവിന്റെ പേര് എടുത്തു പറയാതെയായിരുന്നു സാമന്തയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

റെ പ്രതീക്ഷയോടെ എത്തിയ സാമന്ത ചിത്രം ശാകുന്തളം ബോക്സ് ഓഫിസിൽ തകർന്നടിയുന്ന കാഴ്ചയാണ് തെന്നിന്ത്യൻ സിനിമാലോകം കണ്ടത്. അതിനു പിന്നാലെ സാമന്തയുടെ കരിയർ അവസാനിച്ചു എന്നു പറഞ്ഞുകൊണ്ട് നിർമാതാവ് ചിട്ടിബാബു രം​ഗത്തെത്തി. താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ചിട്ടി ബാബു നടത്തിയത്. ഇപ്പോൾ നിർമാതാവിന് മറുപടിയുമായി താരം രം​ഗത്തെത്തിയിരിക്കുകയാണ്. 

ചിട്ടിബാബുവിന്റെ പേര് എടുത്തു പറയാതെയായിരുന്നു സാമന്തയുടെ മറുപടി. ​ഗൂ​ഗിൾ സർച്ചിന്റെ സ്ക്രീൻഷോട്ടാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയത്. ചെവിയിൽ നിന്ന് മുടി വരുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു ഇത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘#IYKYK’ (If you know you know) എന്ന ഹാഷ്ടാ​ഗിനൊപ്പമായിരുന്നു പോസ്റ്റ്. 

സാമന്തയെ അപമാനിക്കുന്ന തരത്തിലായിരുന്നു ചിട്ടിബാബുവിന്റെ വിമർശനം. വിവാഹ മോചനത്തിന് ശേഷം 'പുഷ്പ'യിൽ ഐറ്റം ഡാൻസ് ചെയ്‌തത് താരത്തിന് മറ്റ് ജീവിതമാർ​ഗം ഇല്ലാത്തത് കൊണ്ടാണെന്നാണ് പറഞ്ഞത്. അവർക്ക് ഒരിക്കലും ഇനി പഴയ രീതിയിലേക്ക് എത്താൻ കഴിയില്ല. വിലകുറഞ്ഞ നാടകമാണ് സിനിമ പ്രമേഷന് വന്നിരിന്ന് സാമന്ത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT