Sameera Reddy 
Entertainment

വിക്കിന്റെ പേരില്‍ ഒരുപാട് കളിയാക്കി, ഇന്നും ട്രോമ; വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു: സമീറ റെഡ്ഡി

ഇന്നും ഞാന്‍ വിക്കുമ്പോള്‍ ആരെങ്കിലും റിയാക്ട് ചെയ്താല്‍ അതെന്നെ ബാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

വിക്ക് മൂലം നേരിടേണ്ടി വന്ന മാനസികസമ്മര്‍ദ്ദത്തെക്കുറിച്ച് നടി സമീറ റെഡ്ഡി. വര്‍ഷങ്ങളുടെ തെറാപ്പിയിലൂടെയാണ് താന്‍ ആത്മവിശ്വാസം നേടിയെടുത്തതെന്നാണ് സമീറ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

''എനിക്ക് കുട്ടിക്കാലത്ത് വിക്കുണ്ടായിരുന്നു. അതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടു. വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു ആത്മവിശ്വാസം നേടിയെടുക്കാന്‍. ഇന്നും ഞാന്‍ വിക്കുമ്പോള്‍ ആരെങ്കിലും റിയാക്ട് ചെയ്താല്‍ അതെന്നെ ബാധിക്കും. അത്രയും ആഴത്തിലാണ് കുട്ടിക്കാലത്തെ പേരുകള്‍ നമ്മളെ ബാധിക്കുക'' എന്നാണ് താരം പറയുന്നത്.

''പേരുകള്‍, സാധാരണമായ പോലും, ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. ദുര്‍ബലരാണെന്നോ ബുദ്ധികുറവാണെന്നോ കേള്‍ക്കുന്നത് ആന്തരികമായൊരു സംശയം ജനിപ്പിക്കും. അതിനാല്‍ കുട്ടികള്‍ പഠനത്തിലും സമൂഹിക ഇടപെടലുകളിലും റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്തവരാകും. ഒരു കുട്ടിയെ മന്ദബുദ്ധിയെന്നും ദുര്‍ബലനെന്നും തുടര്‍ച്ചയായി വിളിച്ചാല്‍ അവരും അത് വിശ്വസിക്കാന്‍ തുടങ്ങും. അത് അവരുടെ വ്യക്തിത്വരൂപീകരണത്തെ സ്വാധീനിക്കും. അവര്‍ ശ്രമിക്കുന്നത് പോലും ഇല്ലാതാകും. അങ്ങനെ ഒരു പേര് പ്രവചനമായി മാറും'' താരം പറയുന്നു.

''ഞാന്‍ എന്റെ കുട്ടികളോട് എന്നോട് സംസാരിക്കാന്‍ പറയാറുണ്ട്. ഒരു മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ട് അവരെ നിര്‍വചിക്കുന്ന കാരണമായി മാറാന്‍ പാടില്ല. തിരിച്ചും ആരേയും കൊച്ചാക്കരുത്. കുട്ടികള്‍ക്ക് പ്രോത്സാഹവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവസരങ്ങളും കിട്ടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും സ്വാഭാവികമായി ഉണ്ടാകും'' താരം പറയുന്നു.

''മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ജഡ്ജ്‌മെന്റിനെ പിന്തുണയാക്കാനുള്ള റോളുണ്ട്. വെല്ലുവിളികളെ പഠിക്കാനുള്ള അവസരങ്ങളാണെന്ന് ബോധ്യപ്പെടുത്തണം. ഒരു കുട്ടിയ്ക്ക് നന്നായി ചെയ്യാനാകുന്നത് മറ്റൊരു കുട്ടിയ്ക്ക് സാധിച്ചെന്ന് വരില്ല. എന്റെ മകന് സാധിക്കുന്നതെല്ലാം ആറ് വയസുള്ള മകള്‍ക്ക് സാധിച്ചെന്ന് വരില്ല. നിരന്തരമുള്ള താരതമ്യം ചെയ്യലുകളും മത്സരവുമെല്ലാം അവരെ ബാധിക്കും. സമൂഹത്തിന്റെ സമ്മര്‍ദ്ദമല്ല, നമ്മുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടെതെന്നാണ് മനസിലാക്കേണ്ടത്'' എന്നും സമീറ റെഡ്ഡി പറയുന്നു.

Sameera Reddy opens up about being bullied for stammering. Says it is still a trauma for her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്

കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍