സംവൃത (Samvritha) ഇൻസ്റ്റ​ഗ്രാം
Entertainment

'മമ്മൂക്കയുടെയും ലാലേട്ടന്റെയും തോളോട് തോൾ പിടിച്ചു നിക്കാൻ പറ്റുന്ന ആൾ ആയിരുന്നല്ലേ'; വൈറലായി സംവൃതയുടെ പോസ്റ്റ്

അല്പം വ്യത്യസ്തമായ ഒരു ഫോട്ടോ ആണ് സംവൃതയിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‌

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയുടെ ഇമേജാണ് നടി സംവൃതയ്ക്ക്. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സംവൃതയോടുള്ള സ്നേഹത്തിന് മലയാളികൾ ഒരു കുറവും വരുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങളും തന്റെ തന്നെ ഫോട്ടോകളും സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അല്പം വ്യത്യസ്തമായ ഒരു ഫോട്ടോ ആണ് സംവൃതയിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‌

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫ്ലക്സുകൾക്ക് നടുവിൽ, ആ രൂപത്തിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രമാണ് സംവൃത പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ഓണം വൈബ് സംവൃത പങ്കുവച്ച ഫോട്ടോയിൽ കാണാം. മമ്മൂട്ടി വല്യേട്ടൻ ലുക്കിൽ മുണ്ട് മടക്കി കുത്തിയും, മോഹൻലാലിന്റെ ഒരു കോമൺ കേരളീയ ലുക്കാണ്.

മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളുടെ പ്രതിമയ്ക്ക് നടുവിൽ നിൽക്കുന്നത് തന്നെ എത്രത്തോളം അഭിമാനമുള്ള നിമിഷമാണ് എന്ന് ഈ പോസ്റ്റിലൂടെ തിരിച്ചറിയാൻ സാധിക്കും. അഭിനയത്തിൽ സജീവമായി നിന്ന സമയത്ത് മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് സംവൃത സുനിൽ. മോഹൻലാലിനൊപ്പം ചന്ദ്രോത്സവം, ഹലോ എന്നീ ചിത്രങ്ങളിലാണ് സംവൃത അഭിനയിച്ചത്.

നേരറിയാൻ സിബിഐ, പോത്തൻ വാവ തുടങ്ങിയ മമ്മൂട്ടി സിനിമകളിലും സംവൃത ഭാഗമായിട്ടുണ്ട്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഗ്യാപ് എടുത്ത സംവൃത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

അതിന് ശേഷം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ ബിജു മേനോന്റെ നായികയായി എത്തി. സംവൃതയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളിപ്പോൾ.

Samvritha share a photo with mammootty and mohanlal cut out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT