Entertainment

സംവൃത വീണ്ടും സിനിമയിലേക്ക്, അനൂപ് സത്യന്റെ ചിത്രത്തിൽ അഭിനയിക്കുക അമേരിക്കയിൽ നിന്നുകൊണ്ട്

ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നടി സംവൃത സുനിൽ വീണ്ടും സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കുന്ന വിവരം താരം അറിയിച്ചത്. 

അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവായിരുന്നു ഇത്. താരം വീണ്ടും സിനിമയിൽ അഭിനയിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

2012 ൽ വിവാഹിതയായ സംവൃത ഭർത്താവ് അഖില്‍ ജയരാജിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ ശേഷമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ സംവൃത അഭിനയിച്ചത്. അതിന് ശേഷമാണ് താരം രണ്ടാമത്തെ മകന് ജന്മം നൽകിയത്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് മക്കളാണ് സംവൃതയ്ക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT