സംയുക്ത വർമ/ ഇൻസ്റ്റ​ഗ്രാം 
Entertainment

തലകുത്തിനിന്ന് യോ​ഗാഭ്യാസം, വീണ്ടും അമ്പരപ്പിച്ച് സംയുക്ത വർമ; വിഡിയോ

ശീര്‍ഷാസനത്തിൽ നിന്ന് കാലുകൊണ്ട് യോ​ഗാഭ്യാസം ചെയ്യുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് മാറിയിരിക്കുകയാണെങ്കിലും താരം ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ യോ​ഗയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യോ​ഗാഭ്യാസത്തിന്റെ അമ്പരപ്പിക്കുന്ന വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ യോ​ഗ വിഡിയോ ആണ്. 

ശീര്‍ഷാസനത്തിൽ നിന്ന് കാലുകൊണ്ട് യോ​ഗാഭ്യാസം ചെയ്യുകയാണ് താരം. എന്റെ യോഗ പ്രാക്റ്റീസ്. എല്ലാ കാര്യങ്ങളും പെര്‍ഫക്റ്റ് ആകേണ്ട കാര്യമില്ല. എന്റെ പ്രാക്റ്റീസ് അതെന്റെ നേരമാണ്. അതിലൂടെ കൂടുതല്‍ ജീവനുള്ളപോലെയും ശാന്തമായും കണക്റ്റഡായും തോന്നും. യോഗയില്‍ മത്സരം ഇല്ല- താരം കുറിച്ചു. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമകളിലൂടെ ആരാധകരുടെ മനസു കീഴടക്കാൻ താരത്തിനായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT