നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നിന്നും സാന്ദ്ര തോമസിന്റ പത്രിക തള്ളിയതും തുടര്‍ന്ന് സാന്ദ്ര നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഘടനയുടെ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാന്ദ്ര നടന്‍ മമ്മൂട്ടിക്കെതിരെയും ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. സംഘടന ഭാരവാഹികള്‍ക്കെതിരെ നല്‍കിയ കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് സാന്ദ്ര വെളിപ്പെടുത്തിയത്.
താനുമായി പറഞ്ഞുറപ്പിച്ചിരുന്ന സിനിമയില്‍ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ പഴയൊരു വിഡിയോ പങ്കുവച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി തന്നെ സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തി. നിര്‍മാതാക്കളുടെ സംഘടനയേയും മമ്മൂട്ടിയേയും പുകഴ്ത്തി സംസാരിക്കുന്ന സാന്ദ്രയുടെ വിഡിയോയാണ് ലിസ്റ്റിന്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ സാന്ദ്രയും പ്രതികരണവുമായി എത്തുകയാണ്.
വിവാദങ്ങള്‍ക്കിടെ സാന്ദ്ര പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനില്‍ക്കുക.' എന്നാണ് സാന്ദ്രയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് സാന്ദ്രയ്ക്ക് പിന്തുണയുമായി എത്തുന്നത്. അതേസമയം സാന്ദ്ര മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് സാന്ദ്ര തന്നെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
'മമ്മൂട്ടിയെ ഇതില്‍ വലിച്ചിട്ടത് ശരിയായില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആരും വലിച്ചിട്ടതല്ല. അദ്ദേഹം താനെ വന്നു കയറിയതാണ്' എന്നായിരുന്നു അതിനുള്ള സാന്ദ്രയുടെ മറുപടി. 'മമ്മൂക്കയെ അവഹേളിച്ച അന്നു തൊട്ട് നിന്റെ പതനവും തുടങ്ങി. ഇത് വരെ നിനക്ക് പിന്തുണ തന്നവര്‍ പോലും ഇപ്പോള് നിനക്ക് എതിരാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. 'സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും? മമ്മൂക്ക നല്ലത് ചെയ്തപ്പോള്‍ അതും ഞാന്‍ പറഞ്ഞിട്ടുണ്ട്' എന്ന് സാന്ദ്ര അയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.
'നമ്മുക്ക് അന്തസ്സായി അരി മേടിക്കാന്‍ കാശുണ്ടെങ്കില്‍, മറ്റൊരുത്തന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ ഒന്നും പേടിക്കണ്ട. ധൈര്യമായി മുന്നോട്ടു പോകുക., ചരിത്രത്തില്‍ ഒറ്റയ്ക് പൊരുതിയ നേടിയ വിജയങ്ങളും ആവിശ്യമുണ്ട്, കാത്തുനില്‍ക്കുക. ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കാം , തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലേ തകര്‍ക്കാന്‍. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ടു പോവുക. വിജയം നിങ്ങളുടെ കൂടെയാണ്, ഫ്യൂഡല്‍ മാടമ്പിത്തരത്തിനെതിരെ പ്രതികരിച്ചതിന് പരിപൂര്‍ണ്ണ സപ്പോര്‍ട്ട്' എന്നിങ്ങനെയാണ് സാന്ദ്രയ്ക്ക് പിന്തുണയുമായെത്തുന്നവര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates