Sangeeth Prathap ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് പറഞ്ഞു; ആകാശത്തു നിന്ന് പാതാളത്തിലേക്ക് പോയ അവസ്ഥയിലായിരുന്നു അപ്പോൾ'

കഴിഞ്ഞ അഞ്ച് വര്‍ഷം പൈസയൊന്നും നോക്കാതെയാണ് പല വര്‍ക്കുകളും ഞാന്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഹൃദയപൂർവത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ സം​ഗീത് പ്രതാപ് ഇപ്പോൾ. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് സം​ഗീതിനെ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. പിന്നീട് തുടരും എന്ന ചിത്രത്തിലെ സം​ഗീതിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ഹൃദയപൂർവത്തിൽ മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിലാണ് സം​ഗീത് എത്തിയത്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സം​ഗീത്. തനിക്ക് ഭയങ്കര മോശം അനുഭവം ചിലര്‍ തന്നിട്ടുണ്ടെന്ന് പറഞ്ഞാണ് സംഗീത് പറഞ്ഞു തുടങ്ങിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സം​ഗീത്. "എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു ദിവസം സിനിമയുടെ വര്‍ക്ക് സംബന്ധമായ കാര്യത്തിന് ഞാന്‍ ഫ്ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു.

പ്രേമലുവിനൊക്കെ ശേഷമാണ്. എന്റെ കൂടെ ഫ്ലൈറ്റില്‍ സിനിമയുടെ ഭാഗമായിട്ടുള്ള ആളുകളും യാത്ര ചെയ്യുന്നുണ്ട്. അതിലൊരാള്‍, നമുക്ക് നല്ല ബഹുമാനമുള്ള, എനിക്ക് ഭയങ്കര റെസ്‌പെക്ട്ടുള്ള ഒരാളാണ്. അദ്ദേഹം എന്റെയടുത്ത് പറഞ്ഞത് നീ എന്തായാലും ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകും. അതുകൊണ്ട്, നീ മാക്‌സിമം സിനിമകള്‍ ചെയ്യുക. പൈസയുണ്ടാക്കുക.

എറണാകുളത്തൊരു നല്ല ഫ്ലാറ്റെടുക്കുക, കാറെടുക്കുക. അതായിരിക്കണം വേണ്ടത് എന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷം പൈസയൊന്നും നോക്കാതെയാണ് പല വര്‍ക്കുകളും ഞാന്‍ ചെയ്യുന്നത്. പൈസ നോക്കാതെ, അത്രയും പാഷനേറ്റായി നമ്മള്‍ ജോലി ചെയ്യുന്നു.

അപ്പോള്‍ നമ്മളോട് ഒരാള്‍, എവിടെയോ അംഗീകരിക്കപ്പെട്ടത് ഒരു കാര്യവുമുണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ആ ആകാശത്ത് നിന്ന് തകര്‍ന്ന് പോയി. അന്ന് ഞാന്‍ ആകാശത്ത് നിന്ന് പാതാളത്തിലേക്ക് പോയി. ആ അവസ്ഥയായിരുന്നു."- സംഗീത് പറഞ്ഞു.

Cinema News: Actor Sangeeth Prathap shares a bad experience from a person.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT