Sangeeth Prathap and wife ഇൻസ്റ്റ​ഗ്രാം
Entertainment

'പരിചയപ്പെട്ട് മൂന്നാം ദിവസം പ്രൊപ്പോസ് ചെയ്തു, 15 ദിവസം കൊണ്ട് ഞങ്ങൾ പ്രണയ കൊടുമുടിയിലെത്തി'; പ്രണയം പറഞ്ഞ് സം​ഗീത് പ്രതാപ്

അവളുടെ പിറന്നാളിന് ആശംസ അറിയിച്ചു കൊണ്ടാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടൻമാരിലൊരാളാണ് സം​ഗീത് പ്രതാപ്. തന്റെ പ്രണയത്തെക്കുറിച്ച് സം​ഗീത് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സം​ഗീത്. "എനിക്ക് വേറൊരു പ്രണയം ഉണ്ടായിരുന്നു. അത് ബ്രേക്ക്അപ്പായി അതിന്റെ വിഷമത്തിൽ നടക്കുന്ന സമയത്താണ് മാളുവിനെ (ആൻസി) പരിചയപ്പെടുന്നത്.

മാളു എന്റെ സുഹൃത്തിന്റെ അനിയത്തിയാണ്. ഇത് പറയുന്നതുവരെ അവന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര നല്ല മോൻ എന്ന് പറഞ്ഞാണ് ഇരുന്നു കൊണ്ടിരുന്നത്. പക്ഷേ ഞാനിത് പറഞ്ഞ് ആദ്യത്തെ കോളിൽ അവനൊരു ഞെട്ടൽ ആയിരുന്നു. അവനാണെങ്കിൽ എന്റെ മറ്റേ റിലേഷൻഷിപ്പൊക്കെ നന്നായി അറിയാം.

അവൻ ഭയങ്കര സർപ്രൈസ് ആയി. അവളുടെ പിറന്നാളിന് ആശംസ അറിയിച്ചു കൊണ്ടാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ജൂലൈ 31 ആയിരുന്നു. അന്ന് ഫുൾ ഞങ്ങൾ ചാറ്റിലൂടെ സംസാരിച്ചു. പിറ്റേ ദിവസവും ഫുൾ സംസാരിച്ചു. 31-ാം തീയതി മുതൽ 3-ാം തീയതി വരെ ഞാൻ ഉറങ്ങിയത് രാവിലെ 5 മണിക്കായിരുന്നു.

സംസാരിച്ചപ്പോൾ ഭയങ്കര രസം. വളരെ പക്വതയുള്ള ഒരാളെ ഞാൻ നോക്കിയിരുന്നപ്പോൾ ഇവൾ ഭയങ്കര ജെനുവിൻ ആയി സംസാരിച്ചു. അതുവരെയുള്ള എന്റെ സങ്കല്പങ്ങളൊക്കെ മാറി വേറൊരു ഇഷ്ടം വരാൻ തുടങ്ങി, ഈ മൂന്ന് ദിവസം കൊണ്ട്. കുറച്ച് ഫാസ്റ്റ് ആയിപ്പോയി. ഞാൻ മൂന്നാമത്തെ ദിവസം പ്രൊപ്പോസ് ചെയ്തു. എല്ലാം കുറച്ച് സ്പീഡ് ആയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നത് എല്ലാം വളരെ സ്പീഡിൽ ആണ്.

ചില കാര്യങ്ങൾ ചെയ്യേണ്ട എന്ന് തോന്നിക്കഴിഞ്ഞാലും, ചെയ്യുന്നതായിരിക്കും പുറത്തു നിന്ന് നോക്കുമ്പോൾ എല്ലാം കൊണ്ടും നല്ലത്. ചെയ്യണ്ട, എന്നാണെങ്കിൽ അത് ഞാൻ ചെയ്യാതിരിക്കും. അതുപോലെ തന്നെയാണ് തിരിച്ചും, ചെയ്യുന്നതും അങ്ങനെ തന്നെയാണ്. ചിലപ്പോൾ ചെയ്യുന്ന സമയത്ത് ഇത് ഭയങ്കര സങ്കീർണമായിരിക്കും. എന്തായാലും കണ്ണുംപൂട്ടി അങ്ങ് പ്രൊപ്പോസ് ചെയ്തു. അത് ഇന്നുവരെ വളരെ കറക്ട് ആയിരുന്നു.

ഈ മൂന്ന് ദിവസം പോലെ ആയിരിക്കുമോ ആള് പിന്നെ അങ്ങോട്ട് എന്ന് നമുക്ക് സംശയം തോന്നുമല്ലോ. ഇപ്പോൾ ആറ് വർഷമായി. എനിക്കൊക്കെ ഒരുപാട് മാറ്റങ്ങൾ, നല്ലതും മോശവുമൊക്കെ ഉണ്ടായിട്ടുണ്ട്. ​ഗ്രേ, വൈറ്റ്, ബ്ലാക്ക് അങ്ങനെ എല്ലാം ഉണ്ടായിട്ടുണ്ട്. അവളിപ്പോഴും അതേപോലെ തന്നെയാണ് നിൽക്കുന്നത്. എന്റെ എല്ലാ തീരുമാനവും ഞാൻ നന്നായി വിശ്വസിക്കുന്നയാളാണ്. മൂന്നാമത്തെ ദിവസം ഞാൻ പ്രൊപ്പോസ് ചെയ്തു, അഞ്ചാമത്തെ ദിവസം അവൾ ഓക്കെ പറഞ്ഞു.

രണ്ട് പേരും കുറച്ചു സ്പീഡ് ആയിരുന്നു. അവളുടെ ചേട്ടനെ ഫോൺ വിളിച്ചിട്ട് ഞാൻ പറഞ്ഞു, എടാ മാളുവിന് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആ​ഗ്രഹമുണ്ട്. എന്താ നിന്റെ അഭിപ്രായം. അപ്പോൾ അവൻ എന്നോട് ചോദിച്ചു ഏത് മാളു എന്ന്. പിന്നെ അവൻ ഓക്കെ പറഞ്ഞു. അവളെ ഞങ്ങൾ ജർമനിക്ക് വിടാൻ വേണ്ടി പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏഴ് വർഷം കഴിഞ്ഞേ കല്യാണം നടക്കൂ എന്ന് അവൻ പറഞ്ഞു.

എനിക്കപ്പോൾ തന്നെ 27 വയസായി, പിന്നെ ഏഴ് വർഷം നോക്കി കഴിഞ്ഞാൽ 34 വയസാകും. അത്രയും വർഷമൊന്നും എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. 15 ദിവസം കൊണ്ട് ഞങ്ങൾ പ്രണയ കൊടുമുടിയിലെത്തിക്കഴിഞ്ഞു. ഇത്രയൊക്കെ മുന്നോട്ട് പോകുമ്പോഴും ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല. ഫോണിലൂടെയാണ് സംസാരിച്ചിട്ടുള്ളത്, ഫോട്ടോ കണ്ടിട്ടുണ്ട് അത്ര മാത്രം.

ചേട്ടന്റെ കൂട്ടുകാരൻ എന്ന രീതിയിൽ അവളെ എന്നെ അകലെ നിന്ന് കണ്ടിട്ടുണ്ട്, അത്രയേ ഉള്ളൂ. മൊത്തത്തിൽ ഒരു ഒഫീഷ്യൽ രീതിയിലാണ് ഞാനിത് അവതരിപ്പിച്ചത്. ഏഴ് വർഷം എനിക്ക് പറ്റില്ല മൂന്ന് വർഷം ഞാൻ കാത്തിരിക്കാമെന്ന് അവനോട് പറഞ്ഞു. അങ്ങനെ നടത്താൻ പറ്റുമെങ്കിൽ നമുക്ക് പ്ലാൻ ചെയ്യാമെന്ന് പറഞ്ഞു. പിന്നെ പെട്ടെന്ന് പെട്ടെന്ന് എല്ലാ കാര്യങ്ങളും നടന്നു".- സം​ഗീത് പ്രതാപ് പറഞ്ഞു.

Sangeeth Prathap talks about his love.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ യുഡിഎഫ് പ്രതിഷേധം

'മലയാളം എനിക്ക് പൂർണമായും മനസിലാക്കാൻ പറ്റുന്നുണ്ടിപ്പോൾ, പഠിക്കാനുള്ള ശ്രമത്തിലാണ്'; കൊച്ചിയെ ഇളക്കി മറിച്ച് യഷ്

ആപ്പുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും നിയന്ത്രണങ്ങള്‍; പുതിയ സുരക്ഷയൊരുക്കാന്‍ യുഎഇ ബാങ്കുകള്‍

ഇന്ത്യക്കെതിരെ അരങ്ങേറ്റത്തിൽ 62 റൺസ്; 13 തവണ തലയ്ക്ക് പരിക്ക്; 27ാം വയസിൽ ക്രിക്കറ്റ് നിർത്തി മുൻ ഓസീസ് ഓപ്പണർ, സ്കൂളിനെതിരെ കേസ്!

കാര്‍ വാങ്ങാന്‍ പോകുകയാണോ?, ബാധ്യത ഒഴിവാക്കാന്‍ 20-4-10 ടിപ്പ്; അറിയാം വിശദമായി