ആപ്പുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും നിയന്ത്രണങ്ങള്‍; പുതിയ സുരക്ഷയൊരുക്കാന്‍ യുഎഇ ബാങ്കുകള്‍

UAE banks tighten access controls for apps and online shopping
finger print
Edited By:
Updated on
1 min read

അബുദാബി: യുഎഇയില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഇനി കൂടുതല്‍ സുരക്ഷിതം. ഇലക്ട്രോണിക് തട്ടിപ്പ്, ലോഗിന്‍ ഡാറ്റ, വെരിഫിക്കേഷന്‍ കോഡുകള്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതിന് ബാങ്കിങ് ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യുമ്പോള്‍ ഉപഭോക്തൃ ഐഡന്റിറ്റി വെരിഫിക്കേഷന്‍ രീതികള്‍ മെച്ചപ്പെടുത്തിയാണ് സുരക്ഷ ഉറപ്പാക്കുന്നത്.

ഇടപാടുകളോ ലോഗിന്‍ ശ്രമങ്ങളോ നടത്തുമ്പോള്‍ ബാങ്കിങ് ആപ്പില്‍ ദൃശ്യമാകുന്ന തല്‍ക്ഷണ അറിയിപ്പുകളുടെ ഉപയോഗം, ചില ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധിക വെരിഫിക്കേഷന്‍ രീതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നടപടിക്രമങ്ങള്‍.

UAE banks tighten access controls for apps and online shopping
ഷാര്‍ജയില്‍ ഇന്ന് മുതല്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍; ബദല്‍ പാതകള്‍ അറിയാം

ഉപയോക്താവിന്റെ ഫോണ്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബാങ്കിങ് ആപ്ലിക്കേഷന്‍ ഓഥന്ന്റിഫിക്കേഷന്‍ പ്രക്രിയ നിര്‍ബന്ധമാക്കും. ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ അല്ലെങ്കില്‍ ഇടപാട് നടത്തുന്നതിന് മുമ്പ് ഉപയോക്താവിന് അവരുടെ ഫോണില്‍ ഒരു സന്ദേശം ലഭിക്കും, അതുവഴി അവര്‍ക്ക് ഇടപാട് അവലോകനം ചെയ്യാനും ആപ്ലിക്കേഷനില്‍ നിന്ന് അത് അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ കഴിയും. ഫെയ്‌സ് റെകഗ്‌നേഷന്‍ അല്ലെങ്കില്‍ ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് സ്ഥിരീകരണ രീതികള്‍ക്ക് പുറമേ, ഒരു പ്രത്യേക പിന്‍ നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കും.

ഇലക്ട്രോണിക് പേയ്മെന്റ്, വാങ്ങലുകള്‍ എന്നിവയില്‍ സുരക്ഷ ശക്തമാക്കും. ടെക്സ്റ്റ് മെസേജ് വഴി എത്തുന്ന ഒറ്റത്തവണ പാസ്വേഡ് ബാങ്കിങ് ആപ്ലിക്കേഷന്‍ ഇടപാട് സ്ഥിരീകരിക്കുകയും. ബയോമെട്രിക് സ്ഥിരീകരണ രീതികളെ അടിസ്ഥാനമാക്കി, ഉപഭോക്താവിന് മാത്രം അറിയാവുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു രഹസ്യ നമ്പര്‍ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്നതുമാണ് രിതി.

UAE banks tighten access controls for apps and online shopping
ഫ്രാന്‍സില്‍ സൗദിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങും
UAE banks tighten access controls for apps and online shopping
വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം
Summary

UAE banks tighten access controls for apps and online shopping

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com