Saniya Iyappan 
Entertainment

'മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്'; കേരളത്തില്‍ ഷോകള്‍ കുറച്ചത് എന്തുകൊണ്ട്? വെളിപ്പെടുത്തി സാനിയ

അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ സ്‌റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധയയാണ് സാനിയ അയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം സാനിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാന്‍സിലും മികവ് തെളിയിച്ചിട്ടുണ്ട് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ.

ഡാന്‍സിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് സാനിയ. അവാര്‍ഡ് ഷോകളിലും മറ്റും ഡാന്‍സ് ചെയ്ത് കയ്യടി നേടിയിട്ടുണ്ട് സാനിയ. എന്നാല്‍ കുറച്ച് നാളായി കേരളത്തില്‍ ഡാന്‍സ് പരിപാടികള്‍ ചെയ്യുന്നത് കുറച്ചിട്ടുണ്ട് സാനിയ. ഇതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് സാനിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്.

''നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്. ഡാന്‍സ് ഷോ ആയതിനാല്‍ ക്രൗഡിന്റെ കാര്യം നോക്കണം. എന്തായിരിക്കും സാഹചര്യമെന്ന്. എന്തിന് വേണ്ടിയുള്ള പരിപാടിയ്ക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം. അതുകൊണ്ടാണ് കുറഞ്ഞത്. കോര്‍പ്പറേറ്റ് ഇവന്റ്‌സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്‌റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല''സാനിയ പറയുന്നു.

''നമ്മള്‍ ചെയ്യുന്നൊരു കാര്യത്തെ ബഹുമാനിച്ചു കൊണ്ടല്ലേ നമ്മള്‍ ഡാന്‍സ് കളിക്കുന്നത്. അങ്ങനൊരു വേദിയില്‍ ഡാന്‍സ് കളിക്കേണ്ടതില്ല. അങ്ങനെയാണ് ഞാന്‍ ഷോകള്‍ ചെയ്യുന്നത് കുറച്ചത്. അവാര്‍ഡ് ഷോകളും നല്ല പരിപാടികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ അത് കുറവാണ്. പിന്നെ വരുന്നത് പല നാടുകളില്‍ നിന്നുള്ള മലയാളി അസോസിയേഷനുകളുടേതാണ്. അതിനാലാണ് പല നാടുകളില്‍ പോയി ചെയ്യുന്നത്. നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്'' എന്നും സാനിയ പറയുന്നു.

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സാനിയ. ജോജു ജോര്‍ജ് ചിത്രം വരവ് ആണ് സാനിയയുടെ പുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവില്‍ അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, വാണി വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Saniya Iyappan reveals why she not doing dance shows in Kerala recently.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരിതാശ്വാസ നിധിയിൽ അട്ടിമറി; 262 കോടി സഞ്ചിത നിധിയിലേക്ക് വകമാറ്റി; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട് സഭയിൽ

പ്രതിഫലം 12 കോടി കുറച്ച് ഋഷഭ് പന്ത്, തിരികെ ഡല്‍ഹി ക്യാമ്പിലേക്ക്; കുല്‍ദീപ് ലഖ്‌നൗവിലേക്ക്

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമര്‍ശം നീക്കം ചെയ്ത് ഹൈക്കോടതി

സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി

ജവാന്‍ റം ഉണ്ടാക്കാന്‍ വാങ്ങിയ സ്പിരിറ്റ് മറിച്ചുവിറ്റു, ഡിസ്റ്റിലറിയില്‍ 1.48 ലക്ഷം ലിറ്റര്‍ ആവിയായി, എല്ലാം കോംപ്ലിമെന്റസ് ആക്കി സര്‍ക്കാര്‍!