Saniya, Ramzan ഇൻസ്റ്റ​ഗ്രാം
Entertainment

'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

ഇന്നിപ്പോൾ 27-ാം വയസിൽ നിന്നെ കാണുമ്പോൾ എനിക്കൊരുപാട് അഭിമാനമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയവരാണ് നടി സാനിയ അയ്യപ്പനും നടൻ റംസാനും. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇടയ്ക്ക് സാനിയയും റംസാനും ഡാൻസ് വിഡിയോയുമായും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഇപ്പോഴിതാ റംസാന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "എനിക്ക് എട്ട് വയസുള്ളപ്പോഴാണ് നിന്നെ ഞാൻ കണ്ടുമുട്ടുന്നത്. അന്ന് നിനക്ക് 12 വയസായിരുന്നു. ജീവിതം നമ്മളെ ഒരുമിച്ച് വളർത്തി.

നിന്റെ ഉയർച്ചയും പോരാട്ടവും നിശബ്ദമായി നീ നടത്തുന്ന യുദ്ധവും അതിലൂടെ നീ നേടിയെടുത്ത മനോബലവും ഒക്കെ ഞാൻ കണ്ടു. ഇന്നിപ്പോൾ 27-ാം വയസിൽ നിന്നെ കാണുമ്പോൾ എനിക്കൊരുപാട് അഭിമാനമുണ്ട്. നിന്റെ എല്ലാ കഠിനമായ യാത്രയിലും ഞാൻ കൂടെയുണ്ടായിരുന്നു. ഇനിയും കൂടെയുണ്ടാകും. പിറന്നാൾ ആശംസകൾ റംസാൻ".- എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.

Saniya, Ramzan

നിരവധി പേരാണ് റംസാന് പിറന്നാൾ ആശംസകൾ നേരുന്നത്. വരവ്, മാഡി എന്നിവയാണ് സാനിയയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. സാഹസം ആണ് റംസാന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ രതിപുഷ്പം എന്ന റംസാന്റെ ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Cinema News: Saniya Iyappan wishes Ramzan on his birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു, എറണാകുളം മുന്നില്‍

ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല'

ഇന്ന് ഡേവിഡ് മില്ലർ,അന്ന് ജഡേജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 2013ലെ മത്സരം ചർച്ചയാക്കി സോഷ്യൽ മീഡിയ (വിഡിയോ )

64820 -120940 രൂപ വരെ ശമ്പളം,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ബിഎസ്‌സി, ബിടെക് ഉള്ളവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

SCROLL FOR NEXT