Mammootty, Ganesh Kumar 
Entertainment

'ഗോതമ്പ് ദോശ കിട്ടിയില്ല, മമ്മൂട്ടി ഷൂട്ടിങ് മുടക്കി'; താരത്തിന് മാത്രം ബ്ലാക്ക് ടീ, അന്ന് ഗണേശ് ചെയ്തത്: ശാന്തിവിള ദിനേശ്

തേയില വെള്ളം കൊടുക്കുന്ന മമ്മൂട്ടിയെ വച്ചങ്ങ് ഷൂട്ട് ചെയ്താല്‍ മതി. ഞാനില്ല! അതും പറഞ്ഞ് ഗണേശ് കൂളായി നടന്നുപോയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഭക്ഷണത്തിന്റെ പേരില്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെക്കുറിച്ച് പലപ്പോഴും തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും ഗണേശ് കുമാറുമായി ബന്ധപ്പെട്ടൊരു കഥ പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്. ധ്രുവം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളുടെ സെറ്റിലുണ്ടായ സംഭവങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ആ വാക്കുകളിലേക്ക്:

''തനിക്ക് കഴിക്കാനുള്ള ഗോതമ്പ് ദോശ സന്ധ്യയ്ക്ക് വരാന്‍ അല്‍പ്പം താമസിച്ചതിന് ഷൂട്ടിങ് മുടക്കിയ മമ്മൂട്ടിയെ തണുപ്പിക്കാന്‍ ദോശയുടെ ചുമതലക്കാരനെ പിരിച്ചുവിട്ട ധ്രുവത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഞാന്‍ സാക്ഷിയായിരുന്നു. രാത്രി 12 മണി കഴിഞ്ഞും ഷൂട്ടിങ് തുടരുകയാണ്. നടന്‍ ഗണേശ് ഒരു ബ്ലാക്ക് ടീ ചോദിച്ചു. പലതവണ ചോദിച്ചിട്ടും തേയില വെള്ളം വന്നില്ല. പ്രൊഡക്ഷനിലെ പയ്യനെ വിളിച്ച് എന്താ മോനെ തേയില വെള്ളം തരാത്തതെന്ന് തിരക്കി.

അപ്പോഴാണ് അവന്‍ ഒരു രഹസ്യം പറഞ്ഞത്. രാത്രി 10 മണി കഴിഞ്ഞാല്‍ ആര്‍ക്കും ഇതൊന്നും കൊടുക്കണ്ട എന്നാണ് മണിസാര്‍ പറഞ്ഞിരിക്കുന്നതെന്ന് പയ്യന്‍ തുറന്നു പറഞ്ഞു. ആയിക്കോട്ടെ എന്ന് പറഞ്ഞ് അവനെ പറഞ്ഞുവിട്ടു. ഗണേശ് പതുക്കെ എഴുന്നേറ്റ് കാറെടുത്ത് വീട്ടിലേക്ക് ഓടിച്ചു പോയി. അമ്പൂരിയില്‍ നിന്നും കാറുമെടുത്ത് ഒരു ബ്ലാക്ക് ടീ കുടിച്ചിട്ട് വരാമെന്നും പറഞ്ഞ് വഴുതക്കാട്ടെ വീട്ടിലേക്ക് പോയി. ലൈറ്റ് അപ്പെല്ലാം കഴിഞ്ഞ് മമ്മൂട്ടിയടക്കം കാമറയുടെ മുന്നില്‍ വന്നു. പക്ഷെ ഗണേശനില്ല. അവിടെയെല്ലാം തിരക്കിയിട്ടും ഗണേശ് എവിടെയെന്ന് ആര്‍ക്കും അറിയില്ല. അങ്ങനെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഗണേശന്‍ സെറ്റിലെത്തി. ഇന്നലെ ആരോടും ഒന്നും പറയാതെ എവിടെ പോയതാണെന്ന് നിര്‍മാതാവ് അരോമ മണി തിരക്കി. 10 മണി കഴിഞ്ഞ് അഭിനയിക്കേണ്ട എന്നാണ് എന്റെ തീരുമാനം എന്ന് മറുപടി. അയ്യോ അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ, നമുക്ക് സീന്‍ തീരണ്ടേ എന്ന് പറഞ്ഞപ്പോള്‍ വളരെ കൂളായിട്ട് ഗണേശ് പറഞ്ഞു, 10 മണി കഴിഞ്ഞ് തേയില വെള്ളം കൊടുക്കുന്ന മമ്മൂട്ടിയെ വച്ചങ്ങ് ഷൂട്ട് ചെയ്താല്‍ മതി. ഞാനില്ല! അതും പറഞ്ഞ് ഗണേശ് കൂളായി നടന്നുപോയി. അരോമ മണിയ്ക്ക് കാര്യം മനസിലായി. ചിത്രം കോട്ടയം കുഞ്ഞച്ചന്‍''.

Santhivila Dinesh recalls how Mammootty created an issue when his wheat dosa got late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ശ്വാസം മുട്ടുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍|VIDEO

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 85 അനധ്യാപക ഒഴിവുകൾ; അക്കൗണ്ടന്റ്, പ്ലംബർ, ഫാർമസിസ്റ്റ്...

'മഞ്ജു വാര്യര്‍ അത്ര വലിയ സൗന്ദര്യവതിയല്ല, പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ മറികടന്നു': സന്തോഷ് തുണ്ടിയില്‍