സന്തോഷ് ശിവൻ instagram
Entertainment

കാനിൽ ചരിത്ര നേട്ടവുമായി സന്തോഷ് ശിവൻ; അഭിമാനമെന്ന് മോഹൻലാൽ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസാണ് സന്തോഷ് ശിവന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

സമകാലിക മലയാളം ഡെസ്ക്

കാൻ ചലചിത്ര മേളയിൽ പ്രശസ്ത ഛായാ​ഗ്രഹകനും സംവിധായകനും നടനുമായ സന്തോഷ് ശിവന് ആദരം. ഛായാ​ഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്കാരം നൽകിയാണ് സന്തോഷ് ശിവനെ ആദരിച്ചത്. ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

2013 മുതലാണ് മികച്ച ഛായാ​ഗ്രഹണത്തിന് പിയർ ആഞ്ജിനോ എക്സലൻസ് ഇൻ സിനിമാറ്റോ​ഗ്രഫി പുരസ്കാരം കാനിൽ നൽകി തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫർ ഡോയൽ തുടങ്ങി നിരവധി അതുല്യ പ്രതിഭകളാണ് പിയർ ആഞ്ജിനോ പുരസ്കാരത്തിന് അർഹരായത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സന്തോഷ് ശിവന്റേത്. മലയാളവും തമിഴുമുൾപ്പെടെ വിവിധ ഭാഷകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.

അനന്തഭദ്രം, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകനായും പ്രവർത്തിച്ചു. 2018 ൽ പുറത്തിറങ്ങിയ മകരമഞ്ഞ് എന്ന ചിത്രത്തിൽ നടനായും അദ്ദേഹമെത്തി.

അതേസമയം സന്തോഷ് ശിവനെ അഭിനന്ദിച്ചു കൊണ്ട് നടൻ മോഹൻലാലും രം​ഗത്തെത്തി. 'കാൻ 2024 ചലച്ചിത്രമേളയിൽ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായതിൽ ആവേശമുണ്ട്. പിയർ ആഞ്ജിനോ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സന്തോഷ് ശിവന് അഭിനന്ദനങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബറോസ് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാ​ഗത്ഭ്യം ഞങ്ങൾക്ക് ഉപയോ​ഗപ്പെടുത്താനായി എന്നതിൽ അഭിമാനിക്കുന്നു. ഏറ്റവും അർഹമായ അം​ഗീകാരം'- എന്നാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസാണ് സന്തോഷ് ശിവന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

SCROLL FOR NEXT