തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2. പ്രഭാസ് നായകനായെത്തുന്ന സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. 2024 ൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ പങ്കുവച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കായിരിക്കും കൽക്കി 2 വിലേത് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ഈ സിനിമയ്ക്കായി നന്നായി പരിശ്രമിക്കുന്നുണ്ട്.
ഞങ്ങൾക്കെല്ലാവർക്കും വലിയൊരു പഠനാനുഭവമായിരുന്നു കൽക്കി 2898 എഡി. രണ്ടാം ഭാഗത്തിന്റെ പണികൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും മെഗാസ്റ്റാറാണ്. തീയതികൾ ഒത്തുവന്നാൽ ഷൂട്ടിങ് ആരംഭിക്കും".- സന്തോഷ് നാരായണൻ പറഞ്ഞു. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
സന്തോഷ് നാരായണന്റെ വാക്കുകൾ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. കമൽ ഹാസനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. അമിതാഭ് ബച്ചനും കൽക്കിയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വൈജയന്തി മൂവീസ് ആണ് ചിത്രം നിർമിക്കുന്നത്.
മുൻപ് ചിത്രത്തിൽ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. പ്രതിഫലം കൂട്ടിയതാണ് ദീപികയെ കൽക്കിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates