മോഡിലിങ്ങും സിനിമയും ഉപേക്ഷിക്കുന്നതായി ഷകീബ് ഖാന്. റിയാലിറ്റി ഷോ റോഡീസ് റെവല്യൂഷനിലൂടെ ശ്രദ്ധനേടിയ താരമാണ് ഷകീബ്. ഇത്രയും കാലം തന്റെ ജീവിതം ഇസ്ലാമിന്റെ നിയമങ്ങള്ക്ക് എതിരെയായിരുന്നുവെന്നുവെന്നും ദൈവത്തിലേക്ക് തിരിച്ചുപോകുന്നുവെന്നുമാണ് ഷകീബ് കുറിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം പിൻമാറുന്നതായി അറിയിച്ചത്.
വിനോദ രംഗം വിടുകയാണെന്നും ഭാവിയിൽ മോഡലിങ്ങോ അഭിനയമോ ചെയ്യില്ല എന്നുമാണ് താരം കുറിച്ചത്. അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ഈ തീരുമാനമെടുത്തതെന്നും വ്യക്തമാക്കുന്നുണ്ട്. മികച്ച നിരവധി പ്രൊജക്റ്റുകളാണ് തന്നെ കാത്തിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
''ഒരുപാട് സിനിമകളും മോഡലിങ് അവസരങ്ങളും എനിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല് ഞാന് അതെല്ലാം ഉപേക്ഷിക്കുകയാണ്. മോഡലിങ് മോഹവുമായാണ് മുംബൈയില് എത്തിയത്. ഇവിടത്തെ കഷ്ടപ്പാടുകൾ ഞാൻ കണ്ടിട്ടുണ്ട്. മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു വർഷം കൊണ്ട് പ്രശസ്തിയും ആരാധകരേയും സമ്പാദിക്കാനും എനിക്കായെന്നതിൽ അഭിമാനമുണ്ട്. മരണാനന്തര ജീവിതത്തിന് വേണ്ടി ഞാന് ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും. താൻ ഇതുവരെ ഇസ്ലാമിന് വിരുദ്ധമായാണ് ജീവിച്ചത്. - ഷകീബ് ഖാന് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates