വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഫോട്ടോ എടുക്കാനായി കൂടെ നിന്ന യുവതിയെ പൂളില്‍ തള്ളിയിട്ട് സാറ അലി ഖാന്‍; ഇത് തമാശയല്ല ക്രൂരതയെന്ന് വിമര്‍ശനം; വിഡിയോ

ജീവിതത്തില്‍ ഒരാളോട് ചെയ്ത ഏറ്റവും മോശം പ്രാങ്ക് ഏതായിരുന്നു എന്നാണ് ഒരു ആരാധകന്റെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് സാറാ അലി ഖാന്‍. കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള രസകരമായ വിഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ സ്‌പോട് ഗേളിനോട് ചെയ്ത ഒരു പ്രാങ്ക് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഡിയോ ചിരി നിറക്കുന്നതിന് പകരം രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് ഇരയാവുന്നത്. 

ജീവിതത്തില്‍ ഒരാളോട് ചെയ്ത ഏറ്റവും മോശം പ്രാങ്ക്

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. ജീവിതത്തില്‍ ഒരാളോട് ചെയ്ത ഏറ്റവും മോശം പ്രാങ്ക് ഏതായിരുന്നു എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് തന്റെ സഹായിയെ സ്വിമ്മിങ് പൂളില്‍ തള്ളിയിടുന്നതിന്റെ വിഡിയോ താരം പങ്കുവച്ചത്. തന്റെ ബിക്കിനിയില്‍ നനഞ്ഞു നില്‍ക്കുന്ന സാറയാണ് വിഡിയോയില്‍. സാറയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനായി നില്‍ക്കുന്ന യുവതിയെ അപ്രതീക്ഷിതമായി പൂളിലേക്ക് സാറ തള്ളിയിടുകയാണ്. തുടര്‍ന്ന് താരവും ചിരിച്ചുകൊണ്ട് പൂളില്‍ ഇറങ്ങുന്നതും വിഡിയോയില്‍ കാണാം. 

വിഡിയോയ്ക്ക് വിമര്‍ശനം രൂക്ഷം

എന്തായാലും താരത്തിന്റെ വിഡിയോ രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇത് തമാശയല്ല ക്രൂരതയാണ് എന്നാണ് വിമര്‍ശനം. സാറയ്‌ക്കെതിരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അതിനിടെ താരത്തിനോട് വെയിറ്റ് ലോസ് ടിപ്പുകള്‍ ചോദിച്ചുകൊണ്ടും ആരാധകര്‍ എത്തി. വണ്ണം കുറയ്ക്കാന്‍ പിസ കഴിക്കുന്നതു നിര്‍ത്തണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പിസ കഴിക്കുന്നതു നിര്‍ത്തേണ്ടെന്നും പക്ഷേ കുറച്ച് മാത്രം കഴിക്കണം എന്നുമായിരുന്നു താരത്തിന്റെ മറുപടി. 96 കിലോയില്‍ അധികമുണ്ടായിരുന്ന സാറ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ശരീര ഭാരം കുറയ്ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല