Sarathkumar about Nepoleon Sarathkumar about Nepoleon
Entertainment

'മസിലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥ, 13-ാം വയസില്‍ മരിക്കുമെന്ന് പറഞ്ഞവന് ഇന്ന് 27'; നെപ്പോളിയന്റെ മകനെക്കുറിച്ച് ശരത്കുമാര്‍

ആ പെണ്‍കുട്ടി ചെയ്തത് മഹത്തായ ത്യാഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തിയാണ് നെപ്പോളിയന്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ മകന് വേണ്ടി സിനിമയും രാഷ്ട്രീയവുമെല്ലാം ഉപേക്ഷിച്ച്, ജീവിതം അമേരിക്കയിലേക്ക് പറിച്ചു നടുകയായിരുന്നു നെപ്പോളിയന്‍. പോയ വര്‍ഷമായിരുന്നു നെപ്പോളിയന്റെ മകന്റെ വിവാഹം. വലിയ വാര്‍ത്തയായി മാറിയിരുന്നു ഈ വിവാഹം.

നെപ്പോളിയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകന്റെ രോഗാവസ്ഥയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ശരത്കുമാര്‍. നെപ്പോളിയന്റെ അടുത്ത സുഹൃത്താണ് ശരത്കുമാര്‍. നെപ്പോളിയന്റെ മകന്‍ ധനുഷിന്റെ വിവാഹത്തെക്കുറിച്ചും ജെഎഫ്ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ ശരത്കുമാര്‍ മനസ് തുറക്കുന്നുണ്ട്.

'നെപ്പോളിയനൊപ്പം ഞാന്‍ പതിവായി യാത്ര ചെയ്യുമായിരുന്നു. ഒരു ദിവസം നെപ്പോളിയാന്‍ എന്നോടൊരു കാര്യം പറഞ്ഞു. മകന്‍ ധനുഷ് പതിമൂന്ന് വയസാകുമ്പോള്‍ ജീവനോടെയുണ്ടാകില്ല. എന്താണ് ഈ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അവന് മസ്‌കുലര്‍ ഡിസ്‌ട്രോഫിയാണ്. മസിലുകള്‍ ദുര്‍ബലമാകും. ഹാര്‍ട്ടും മസിലാണ്. അത് ദുര്‍ബലമായി ഹൃദയം നിലച്ചാല്‍ മരിക്കുമെന്ന് നെപ്പോളിയന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി'' ശരത് കുമാര്‍ പറയുന്നു.

''ഈ അവസ്ഥയ്ക്ക് ചികിത്സയില്ല. ഒരു ദിവസം നെപ്പോളിയന്‍ എന്നെ വിളിച്ച് ഞാന്‍ അമേരിക്കയിലേക്ക് പോവുകയാണെന്നും അവിടെ ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ആയുസ് നീട്ടിക്കിട്ടിയേക്കുമെന്നും പറഞ്ഞു. മകന് വേണ്ടി ഇങ്ങനൊരു ത്യാഗം ചെയ്തയാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ജീവിതത്തിലെ എല്ലാം മകന് വേണ്ടി ത്യജിച്ചു. ഇവിടെ മന്ത്രിയായിരുന്നു. പക്ഷെ എല്ലാം വിട്ടു. പതിമൂന്നാം വയസില്‍ മരിക്കുമെന്ന് പറഞ്ഞ മകന്‍ ധനുഷിന് ദൈവം ആയുസ് നല്‍കി. അവനിപ്പോള്‍ 27 വയസാണ്.'' ശരത് കുമാര്‍ പറയുന്നു.

''ധനുഷ് വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ആയിരം പേര്‍ ആയിരം അഭിപ്രായം പറഞ്ഞു. അത് നെപ്പോളിയനും മകനും ആ പെണ്‍കുട്ടിയും തമ്മിലുള്ള കാര്യമാണെന്ന് ഞാന്‍ പറഞ്ഞു. ആ പെണ്‍കുട്ടി ചെയ്തത് മഹത്തായ ത്യാഗമാണ്. ഇതേക്കുറിച്ച് നെപ്പോളിയന്‍ പറഞ്ഞത് ആ പെണ്‍കുട്ടിയോട് എല്ലാം പറഞ്ഞതാണെന്നായിരുന്നു. പക്ഷെ ഞാനുണ്ടാകും എന്നായിരുന്നു അവളുടെ മറുപടി എന്നാണ്.'' എന്നും ശരത്കുമാര്‍ പറയുന്നുണ്ട്.

Sarathkumar about Nepoleon and his son. Doctors said Dhanush will live only till 13. but he is now 27 and married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

SCROLL FOR NEXT