Entertainment

ഹോളിവുഡ് സിനിമകളെ മലര്‍ത്തിയടിച്ച് സര്‍പട്ട പരമ്പരൈയും മിന്നല്‍ മുരളിയും, ലോകത്തെ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍

ലോക സിനിമയില്‍ നിന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് സര്‍പ്പട്ട പരമ്പരൈ നേടിയത്. ഒന്‍പതാം സ്ഥാനത്താണ് മിന്നല്‍ മുരളി

Author : സമകാലിക മലയാളം ഡെസ്ക്

ടിടി പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിയ വര്‍ഷമാണ് 2021. തെന്നിന്ത്യന്‍ സിനിമാലോകത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും ഇതു കാരണമായി. നെറ്റ്ഫഌക്‌സിലൂടെ റിലീസ് ചെയ്ത മലയാളം സിനിമ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ പുതിയ ഉയരം കീഴടക്കിയിരിക്കുകയാണ് മിന്നല്‍ മുരളി. ലോകത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കിയാണ് മിന്നല്‍ മുരളിയുടെ മുന്നേറ്റം. 

സര്‍പട്ട പരമ്പരൈ മൂന്നാമത്, മിന്നല്‍ ഒന്‍പതാമത്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പരൈയും പട്ടികയില്‍ സ്ഥാനം നേടി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം രണ്ടാം സ്ഥാനമാണ് നേടിയത്. 2021ലെ ഏറ്റവും റേറ്റിങ് നേടി ആക്ഷന്‍ അഡ്വഞ്ചര്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ ടോപ് ടെന്‍ ലിസ്റ്റിലാണ് രണ്ട് ചിത്രങ്ങളും ഉള്‍പ്പെട്ടത്. ലോക സിനിമയില്‍ നിന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് സര്‍പ്പട്ട പരമ്പരൈ നേടിയത്. ഒന്‍പതാം സ്ഥാനത്താണ് മിന്നല്‍ മുരളി. ഒക് ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂവീസ് സെന്‍ട്രിക് സോഷ്യല്‍ പ്ലാറ്റ്‌ഫോം ആയ ലെറ്റര്‍ ബോക്‌സ്ഡ് ആണ് പട്ടിക തയാറാക്കിയത്. 

ലിസ്റ്റില്‍ ഇടം നേടാതെ നോ ടൈം ടു ഡൈയും വെനവും

ഹോളിവുഡിലെ വന്‍ ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പമാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് ചിത്രങ്ങള്‍ പട്ടികയില്‍ സ്ഥാനം കണ്ടെത്തിയത്. സ്‌പൈഡര്‍മാന്‍; നോ വേ ഹോം ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണാണ് രണ്ടാം സ്ഥാനത്ത്. ദി ലാസ്റ്റ് ഡ്യുവല്‍, ഷാങ് ചി ആന്‍ഡ് ദി ലെജന്റ് ഓഫ് ദി ടെന്‍ റിങ്‌സ്, സൂയ്‌സൈഡ് സ്‌ക്വാഡ് എന്നിവരെ പിന്നിലാക്കിയാണ് സര്‍പ്പട്ടൈ പരമ്പരൈയ മൂന്നാം സ്ഥാനം നേടിയത്. നോ ടൈം ടു ഡൈ, വെനം. ബ്ലാക്ക് വിന്‍ഡോ, ഫ്രീ ഗൈ തുടങ്ങിയ വമ്പന്മാരാണ് പിന്‍തള്ളിയാണ് മിന്നല്‍ മുരളിയും സര്‍പട്ട പരമ്പരൈയും ലിസ്റ്റില് കയറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി