Sathyan Anthikad and Sreenivasan ഫയല്‍
Entertainment

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

എന്റെ ജീവിതത്തില്‍ നിന്നും ശ്രീനിവാസന്‍ ഒരിക്കലും മായില്ല

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് സംവിധാകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനി തനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഗുരുനാഥന്‍ കൂടിയായിരുന്നുവെന്നും സ്ത്യന്‍ അന്തിക്കാട്. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് പ്രിയ സുഹൃത്തിനെക്കുറിച്ച് മനസ് തുറന്നത്.

''ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്. അങ്ങനെയാണ് കുറേ വര്‍ഷങ്ങളായി. ടിപി ബാലഗോപാലന്‍ മുതല്‍ ഞാന്‍ പ്രകാശന്‍ വരെ. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാതിരിക്കുമ്പോഴും സൗഹൃദമുണ്ട്. അസുഖമായ ശേഷവും രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ പോയി കാണാറുണ്ട്. ഒരു ദിവസം മുഴുവന്‍ കൂടെയിരിക്കും. അതൊരു ധൈര്യമാണ്. ശ്രീനിവാസന്‍ എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. എനിക്ക് ഗുരുനാഥനുമാണ്. സുഹൃത്തും ഗുരുനാഥനുമാണ് എനിക്ക് ശ്രീനി.'' സത്യന്‍ അന്തിക്കാട് പറയുന്നു.

''ശ്രീനിയുടെ കൂടെയിരിക്കുമ്പോള്‍ പലതും പഠിക്കാനാകും. അതൊന്നും പഠിപ്പിക്കുന്നതല്ല, നമ്മളറിയാതെ പഠിക്കുന്നതാണ്. വിനോദയാത്രയും രസതന്ത്രവുമൊക്കെ എഴുതുമ്പോള്‍ ആ പാഠങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു ആളുള്ളത് വലിയ ധൈര്യമായിരുന്നു. ശ്രീനിവാസന്‍ എഴുതാത്തതും അഭിനയിക്കാത്തതുമായ സിനിമകള്‍ പോലും അദ്ദേഹവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഞാന്‍ ഫിക്‌സ് ചെയ്യാറുണ്ടായിരുന്നുള്ളൂ. ഹൃദയപൂര്‍വ്വം സിനിമയുടെ ഏകദേശരൂപം ആയപ്പോള്‍ ഞങ്ങള്‍ ശ്രീനിവാസനെ ചെന്ന് കണ്ടിരുന്നു. രസമുള്ളതാണ്, ഫ്രഷ് ആണ്, മോഹന്‍ലാലിന് പറ്റുന്ന കഥാപാത്രമാണ് എന്ന് ശ്രീനി പറഞ്ഞു. അതൊരു ധൈര്യമാണ്'' എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

''ഇനി അങ്ങനൊരു ആളില്ല. ഞാന്‍ തന്നെ തീരുമാനിക്കണം. പക്ഷെ എനിക്ക് ഒരു തോന്നലുണ്ട്. ഒറ്റയ്ക്ക് തിരക്കഥയെഴുതുമ്പോഴും ശ്രീനിവാസന്‍ അപ്പുറത്തുണ്ടെന്നാണ് ഞാന്‍ കരുതാറുള്ളത്. രസതന്ത്രവും ഭാഗ്യദേവതയും കഥ തുടരുന്നു ഒക്കെ ഞാന്‍ തന്നെ എഴുതിയതാണ്. ആ സമയത്ത് ശ്രീനി തിരക്കിലായിരുന്നു. പക്ഷെ അതൊക്കെ എഴുതാനിരിക്കുമ്പോള്‍ എന്റെ കൂടെ ശ്രീനിയുണ്ടെന്ന് ഞാന്‍ വിചാരിക്കും. ഒരുമിച്ചിരുന്നാണ് എഴുതുന്നത് എന്ന് സങ്കല്‍പ്പിച്ചായിരുന്നു എഴുതിയത്. ഈ സങ്കല്‍പ്പം ഇനിയും തുടരണം. എന്റെ ജീവിതത്തില്‍ നിന്നും ശ്രീനിവാസന്‍ ഒരിക്കലും മായില്ല'' എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Sathyan Anthikad remembers Sreenivasan. Says he was a teacher to him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

ഓട്സ് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ആരോ​ഗ്യകരം, ഇല്ലെങ്കിൽ ​ഗുണമില്ല

ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ, അച്ചാറില്‍ പൂപ്പല്‍ വരില്ല

SCROLL FOR NEXT