Sayani Gupta ഇന്‍സ്റ്റഗ്രാം
Entertainment

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

ഫോര്‍ മോര്‍ ഷോട്‌സിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായാണ് സയനി താരമാകുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമയിലും വെബ് സീരീസിലുമെല്ലാം തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സയനി ഗുപ്ത. ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് സീരീസായ ഫോര്‍ മോര്‍ ഷോട്‌സിലെ നാല് കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായാണ് സയനി താരമാകുന്നത്. അതിന് മുമ്പ് തന്നെ സയനി പക്ഷെ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 21-ാം വയസില്‍ കോര്‍പ്പറേറ്റ് ജോലി രാജി വച്ചാണ് സയനി അഭിനയം പഠിക്കാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്.

താന്‍ അഭിനയം പഠിക്കാന്‍ പോകുന്നതിനോടോ അഭിനേത്രിയാകുന്നതിനോടോ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സയനി പറയുന്നത്. ''നീ പോയാന്‍ ഞാന്‍ എന്റെ ഞരമ്പ് മുറിയ്ക്കും എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അത് വിശ്വസിക്കാന്‍ പോലുമായില്ല. ഒന്നര വര്‍ഷം ജോലി ചെയ്ത് എനിക്ക് മടുത്തിരുന്നു. ഒരുപാട് കാശുണ്ടാക്കിയെങ്കിലും എന്നെ ഞാന്‍ കണ്ടത് അതുപോലൊരു ലോകത്തായിരുന്നില്ല'' താരം പറയുന്നു.

അഭിനയ മോഹത്തിന് അച്ഛന്‍ പരിപൂര്‍ണ പിന്തുണ നല്‍കി. പക്ഷെ വീട്ടില്‍ തീരുമാനങ്ങളെടുത്തിരുന്നത് അമ്മയാണ്. താന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയതോടെ അമ്മ തന്നോട് ഏറെക്കാലം മിണ്ടാതായെന്നും താരം പറയുന്നു. നടിമാര്‍ വേശ്യമാരാണെന്നായിരുന്നു അമ്മ കരുതിയിരുന്നതെന്നും സയനി ഗുപ്ത പറയുന്നു. താന്‍ അഭിനേത്രിയാകുമോ എന്നതായിരുന്നു എല്ലാക്കാലത്തും അമ്മയെ അലട്ടിയിരുന്ന ഭയമെന്നും സയനി പറയുന്നു.

''എന്നെ തീയേറ്റര്‍ റിഹേഴ്‌സലുകള്‍ക്കൊന്നും പോകാന്‍ അനുവദിച്ചിരുന്നില്ല. എന്നെ അമ്മ മുറിയില്‍ പൂട്ടിയിടും. നടിമാര്‍ വേശ്യകളാണെന്ന് പറയും. അഭിനേതാക്കളെക്കുറിച്ച് അമ്മയ്ക്കുള്ള ധാരണ അതായിരുന്നു. പിന്നീട് എഫ്ടിഐഐയി വന്ന് നേരിട്ട് കണ്ടതോടെയാണ് അമ്മയുടെ ചിന്ത മാറിയതെന്നും താരം പറയുന്നു. അവിടെവച്ച് തനിക്ക് അഞ്ച് സ്റ്റുഡന്റ് സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചു. അതില്‍ മൂന്നെണ്ണം താന്‍ ചെയ്തുവെന്നും സയനി പറയുന്നു. അതോടെ രണ്ട് വര്‍ഷത്തേക്ക് അഭിനയിച്ചോളാന്‍ അമ്മ സമ്മതിച്ചു.

Sayani Gupta reveals mother locked her in when she decided to go to FTII.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; പരാതി നൽകി ഷിംജിത മുസ്തഫ

SCROLL FOR NEXT