Sayanora  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ! അതിരു കാക്കും' കവർ സോങ്ങുമായി സയനോര; നമ്മുടെ ഷക്കീറയാണെന്ന് വേണു​ഗോപാൽ

ഇപ്പോഴിതാ സയനോര തന്റെ പുതിയ കവർ സോങുമായെത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് സയനോര ഫിലിപ്പ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സയനോര പാട്ടുകള്‍ പാടിയിട്ടുണ്ട്. ഗായിക എന്നതിലുപരിയായി സംഗീത സംവിധായകയും ഡബ്ബിങ് ആർട്ടിസ്റ്റുമൊക്കെയാണ് സയനോര. അഭിനയത്തിലും സയനോര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ത്‌ന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാനും സയനോര മടിക്കാറില്ല.

ഈ വർഷത്തെ ഓണം റിലീസായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളിൽ നടി കല്യാണി പ്രിയ​ദർശന് ഡബ്ബ് ചെയ്തിരിക്കുന്നതും സയനോരയാണ്. ഇപ്പോഴിതാ സയനോര തന്റെ പുതിയ കവർ സോങുമായെത്തിയിരിക്കുകയാണ്. സർവകലാശാല എന്ന ചിത്രത്തിലെ അതിരു കാക്കും മലയൊന്നു തുടുത്തേ... എന്ന പാട്ടുമായാണ് സയനോര എത്തിയിരിക്കുന്നത്.

ടൈറ്റ്ലോസ് ആണ് ​ഗാനത്തിന്റെ പുതിയ വെർഷൻ സംവിധാനം ചെയ്തിരിക്കുന്നത്. ​​നിരവധി പേരാണ് സയനോരയുടെ പുതിയ പാട്ടിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഗായകൻ ജി വേണു​ഗോപാലും സയനോരയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. നമ്മുടെ സ്വന്തം ഷക്കീറയാണ് അവൾ എന്നാണ് ജി വേണു​ഗോപാൽ പാട്ടിന്റെ ലിങ്ക് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അതിരു കാക്കും മലയൊന്ന് തുടുത്തേ... ഹെവി അഡാപ്റ്റേഷൻ. നന്നായിട്ടുണ്ട് സയനോര- എന്നും വേണു​ഗോപാൽ അഭിനന്ദിച്ചിട്ടുണ്ട്. അതേസമയം വേണു നാ​ഗവള്ളി സംവിധാനം ചെയ്ത് 1987 ൽ പുറത്തുവന്ന ചിത്രമാണ് സർവകലാശാല.

മോഹൻലാൽ, നെടുമുടി വേണു, ശ്രീനാഥ്, സുകുമാരൻ, സീമ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കാവാലം നാരായണ പണിക്കരുടെ വരികൾക്ക് സം​ഗീതമൊരുക്കിയത് എംജി രാധാകൃഷ്ണൻ ആണ്.

Cinema News: Sayanora Athirukakum cover song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT