സയനോര ഫിലിപ്പ് ഫെയ്സ്ബുക്ക്
Entertainment

'കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെതാണ്, അതിൽ അഭിമാനിക്കുന്നു'; അധിക്ഷേപകരോട് സയനോര

വിമര്‍ശകര്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി ഗായിക സയനോര

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ബോഡിഷേയിമിങ് കമന്‍റുകള്‍ പോസ്റ്റുചെയ്തവര്‍ക്ക് മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. വസ്ത്രവും കാലുകളുടെ നിറവും ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും വിമർശനം.

'ഇവിടെ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live എന്നതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’- സയനോര മറുപടി കമന്‍റായി കുറിച്ചു.

​ഗായികയുടെ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. നേരത്തെയും ബോഡിഷേയിമിങ്ങ് നേരിട്ടിട്ടുള്ള ആളാണ് സയനോര. വിമർശനങ്ങൾക്ക് അതേ ഭാഷയിൽ തന്നെ താരം പ്രതികരിക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT