Saranya, Seema G Nair ഫെയ്സ്ബുക്ക്
Entertainment

'ഓർമകൾക്ക് മരണമില്ല, നീ കൂടെ ഇല്ലെന്ന സത്യം ഉൾകൊള്ളാൻ മനസ് ഇപ്പോഴും മടിക്കും പോലെ'

നിന്റെ പേര് ഉച്ചരിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമ- സീരിയൽ താരം ശരണ്യയുടെ ചരമവാർഷിക ദിനത്തിൽ നടിയെക്കുറിച്ച് ഓർത്ത് നടി സീമ ജി നായർ. ശരണ്യ മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ‍ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു ശരണ്യ. അസുഖ ബാധിതയായ നാളുകളിൽ ഒപ്പം താങ്ങായി സീമ ജി നായർ ഉണ്ടായിരുന്നു.

ശരണ്യയുടെ ചരമവാർഷിക ദിനമായതിനാൽ ഇന്ന് തനിക്ക് ശുഭ ദിനമല്ലെന്ന് സീമ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. "ഇന്നെനിക്ക് ശുഭദിനമല്ല. എന്റെ ശരണ്യ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു സംവത്സരങ്ങൾ, ഓർമകൾക്ക് മരണമില്ല, അപ്പോൾ നിന്റെ ഓർമ്മകൾക്കും മരണമില്ല, നിന്നെ ഓർക്കാത്ത,

നിന്റെ പേര് ഉച്ചരിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല, എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്, എന്റെ സുഖത്തിലും, ദു:ഖത്തിലും നീ എന്നെ ഇപ്പോൾ ചേർത്തുപിടിക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തൊക്കെ എഴുതിയാലും, പറഞ്ഞാലും നീ കൂടെ ഇല്ലെന്ന ശാശ്വത സത്യം ഉൾകൊള്ളാൻ മനസ്സ് ഇപ്പോഴും മടിക്കുമ്പോലെ".- സീമ കുറിച്ചു.

അർബു​ദ ബാധിതയായി ഏറെക്കാലം ചികിത്സയിലായിരുന്നു ​ശരണ്യ. സീരിയൽ രം​ഗത്ത് സജീവമായിരുന്ന കാലത്താണ് അസുഖം ബാധിക്കുന്നത്. ഒന്നിലേറ തവണ സർജറിയുണ്ടായി. 2021 ൽ തന്റെ 35-ാം വയസിലാണ് ശരണ്യ ലോകത്തോട് വി‌ട പറയുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ശരണ്യക്ക് താങ്ങായത് അമ്മ ​ഗീതയും സീമ ജി നായരുമാണ്. ശരണ്യയുടെ മരണം ​ഗീതയെ മാനസികമായി ഏറെ ബാധിച്ചു. ഇന്നും മകളെക്കുറിച്ച് കണ്ണീരോടെയാണ് ​ഗീത സംസാരിക്കാറുള്ളത്. സീമ ജി നായരെ ചേച്ചിയുടെ സ്ഥാനത്താണ് ശരണ്യ കണ്ടിരുന്നത്. ശരണ്യക്ക് വീട് വെക്കാനും മുൻകെെയെ‌ടുത്തത് സീമ ജി നായരായിരുന്നു.

Seema G Nair remembers Saranya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

യുപിഎസ്‌സിയിൽ 34 ഒഴിവുകൾ; എഞ്ചിനീയറിങ് ബിരുദധാരികൾക്കും അവസരം

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച 'പരിക്ക്'! ബുംറ എന്ന് തിരിച്ചെത്തും?

മൂകാംബിക എന്ന പേര് വന്നത് എങ്ങനെ?; ​ഗരുഡനും സൗപർണിക നദിയും തമ്മിലുള്ള ബന്ധമെന്ത്?, അറിയാം ഐതിഹ്യം

'20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു'; ഓർത്തെടുത്ത് നയൻതാര