പ്രതീകാത്മക ചിത്രം 
Entertainment

പ്രളയകാലത്തെ വിഡിയോകൾ അയക്കൂ; '2018-എവരിവൺ ഈസ് എ ഹീറോ' സിനിമയിൽ നിങ്ങൾക്കും ഭാഗമാകാം

'2018-എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ '2018-എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം. സിനിമയുടെ അവസാന ഭാഗത്തിൽ കാണിക്കുന്ന പ്രളയകാലത്തെ യഥാർത്ഥ ഫൂട്ടേജുകളിൽ ഉൾപ്പെടുത്താൻ വിഡിയോകൾ അയച്ചുകൊടുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. രസകരമായതോ ഭീകരത ഉളവാക്കുന്നതോ ആയ വിഡിയോകൾ അയക്കാം. 

തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ 20 പേർക്ക് സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പം പ്രീമിയർ ഷോ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. അടുത്ത 18 പേർക്ക് ഫസ്റ്റ് ഷോ ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. എച്ച്ഡി ക്വാളിറ്റിയുള്ള വിഡിയോകളാണ് അയക്കേണ്ടത്.  2018floodvideos@gmail.com എന്ന മെയിൽ ഐഡിയിലേക്ക് വിഡിയോകൾ അയക്കാം. ഫെബ്രുവരി 20ന് വൈകിട്ട് ആറ് മണി വരെയാണ് സമയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'