ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

സീരിയൽ താരം വിഷ്ണു വി നായർ വിവാഹിതനായി; വിഡിയോ

പൗര്‍ണമിത്തിങ്കള്‍ സീരിയൽ താരമാണ് വിഷ്ണു

Author : സമകാലിക മലയാളം ഡെസ്ക്

സീരിയൽ താരം വിഷ്ണു വി നായർ വിവാഹിതനായി. ചങ്ങാനാശേരി സ്വദേശിനിയായ കാവ്യ ജി നായരാണ് വധു. കോവിഡ് മാനദണ്ഡപ്രകാരം ചങ്ങാനാശേരിയില്‍ വച്ച് കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

പൗര്‍ണമിത്തിങ്കള്‍ സീരിയൽ താരമാണ് വിഷ്ണു. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. വളരെ കുറച്ച് അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു. കൂടാതെ വിവാഹത്തിന് എത്തുന്നവരോടെല്ലാംതന്നെ വാക്‌സിന്‍ സ്വീകരിക്കാനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാനും വിഷ്ണു പറഞ്ഞിരുന്നു. വിവാഹത്തിന്റേയും ഹൽദിയുടേയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. 

ആനന്ദഭൈരവി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരം​ഗത്തേക്ക് എത്തിയത്. ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പൗര്‍ണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയര്‍ ബ്രേക്കായി. മനസ്സിനക്കരെ എന്ന പരമ്പരയിലാണ് വിഷ്ണു ഇപ്പോള്‍ അഭിനയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം