രശ്മി ദേശായ് ഫെയ്സ്ബുക്ക്
Entertainment

അന്നെനിക്ക് 16 വയസ്, അയാള്‍ എന്നെ ബോധം കെടുത്താന്‍ ശ്രമിച്ചു; അമ്മ അയാളുടെ മുഖത്തടിച്ചു: രശ്മി ദേശായ്

16 വയസ്സുള്ളപ്പോള്‍ തന്നെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് നടി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് രശ്മി ദേശായി. 20 വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമാണ് താരം. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി ദേശായ്. 16 വയസ്സുള്ളപ്പോള്‍ തന്നെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് നടി പറഞ്ഞത്.

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് അവര്‍ പറഞ്ഞത്. ഓഡിഷന് എന്ന് പറഞ്ഞാണ് അവര്‍ വിളിക്കുന്നത്. ഞാന്‍ അവിടെ എത്തിയപ്പോള്‍ ആ മനുഷ്യന്‍ അല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എനിക്കന്ന് 16 വയസായിരുന്നു പ്രായം. അയാള്‍ എന്നെ ബോധം കെടുക്കാന്‍ ശ്രമിച്ചു. ഞാന്‍ വല്ലാതായെങ്കിലും എങ്ങനെയോ രക്ഷപ്പെട്ടു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന സംഭവം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം എനിക്ക് ഓര്‍മയുണ്ട്. അയാളെ കാണാന്‍ അമ്മയും ഞാനും കൂടി പോയി. അയാളെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് അമ്മ എത്തിയത്. അയാളെ കണ്ട ഉടനെ അമ്മ മുഖത്ത് അടിച്ചു.- രശ്മി ദേശായി പറഞ്ഞു.

കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണ് എന്നാണ് താരം പറയുന്നത്. എല്ലാ ഇന്റസ്ട്രിയിലും നല്ലതും മോശവുമായ ആളുകളുണ്ടാകും. മികച്ച ഒരുപാട് പേര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തനിക്കായെന്നും നടി കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് 13 ലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധനേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT