പ്രതീകാത്മക ചിത്രം 
Entertainment

കെഎസ്ആർടിസി ബസ്സിൽ അടുത്തുവന്നിരുന്ന് സ്വയംഭോ​ഗം ചെയ്തു; വിഡിയോ പകർത്തി നടി; ഓടിച്ചിട്ട് പിടിച്ച് ബസ് ജീവനക്കാർ, അറസ്റ്റ്

തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന ബസ്സിൽ വച്ച് പട്ടാപ്പകലാണ് സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കെഎസ്ആർടിസി ബസ്സിൽ വച്ച് തനിക്ക് നേരെയുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടിയും മോഡലുമായ യുവതി. നടിയുടെ അടുത്ത സീറ്റിൽ വന്നിരുന്ന യുവാവ് സ്വയംഭോ​​ഗം ചെയ്യുകയായിരുന്നു. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന ബസ്സിൽ വച്ച് പട്ടാപ്പകലാണ് സംഭവമുണ്ടായത്. ബസ്സിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് പിടികൂടുകയായിരുന്നു. നടിയുടെ പരാതിയെത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ യുവതി സംഭവം വിവരിക്കുകയും ചെയ്തു. 

രാവിലെ എട്ടു മണിയോടെയാണ് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള ബസിൽ യുവതി കയറുന്നത്. ബസ് അങ്കമാലിയിൽ എത്തിയപ്പോഴാണ് ഒരാൾ വന്ന് യുവതിയുടെ അടുത്ത് ഇരിക്കുന്നത്. മൂന്നു പേർ ഇരിക്കുന്ന സീറ്റിൽ പരാതിക്കാരിക്കും മറ്റൊരു പെൺകുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ എങ്ങോട്ടാണ് പോകുന്നതെന്നും വഴിയിൽ ബ്ലോക്ക് ഉണ്ടാകുമോ എന്നുമെല്ലാം യുവതിയോട് ചോദിച്ചു. അതിനെല്ലാം ഇവർ മറുപടി പറയുകയും ചെയ്തു. അതിനു പിന്നാലെ ഒരു കൈകൊണ്ട് യുവതിയുടെ ശരീരത്തിൽ ഉരസുകയും മറ്റൊരു കൈകൊണ്ട് സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതുമാണ് കണ്ടത്. പിന്നീട് താൻ അയാളിൽ നിന്ന് പരമാവധി അകന്നുമാറി ഇരിക്കുകയായിരുന്നു എന്നും നടി വ്യക്തമാക്കി

കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അയാൾ പാന്റിന്റെ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടെന്ന് എന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു.  അയാൾ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ്പ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാൻ പോയി. ഞാൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോൾ എയർപോർട്ടിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാൾ വീണ്ടും ഓടി.  കണ്ടക്ടറും ബസ് ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു, അപ്പോഴേക്കും പൊലീസ് വന്നു.  ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം നിന്നു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. അവർക്ക് ഞാൻ നന്ദിപറയുന്നു.- വിഡിയോയിൽ നടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ