വീഡിയോ ദൃശ്യം 
Entertainment

'ജവാൻ', ഷാരുഖ് ഖാൻ- ആറ്റ്ലി ചിത്രം; മാസ്സായി ടീസർ 

ആറ്റ്ലിക്കൊപ്പമുള്ള ഷാരുഖ് ഖാന്റെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് ഷാരുഖ് ഖാൻ. ഇതിനോടകം മൂന്നു സിനിമകളാണ് താരത്തിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലിക്കൊപ്പമുള്ള ഷാരുഖ് ഖാന്റെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഷാരുഖ് ഖാൻ- ആറ്റ്ലി ചിത്രത്തിന് ജവാൻ എന്നാണ് പേര് നൽകിയത്. ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടുകൊണ്ടായിരുന്നു ടൈറ്റിൽ അനൗൺസ്മെന്റ് നടത്തിയത്. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് ടീസർ. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നത്. നയൻതാരയാണ് നായിക. ഹിന്ദിക്കു പുറമെ തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. അടുത്ത വര്‍ഷം ജൂൺ 2ന് ചിത്രം തിയറ്ററുകളിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി