നരേന്ദ്ര മോദി, ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഇന്ത്യക്കാര്‍ക്ക് അഭിമാനം, ജി20 ഉച്ചകോടിയുടെ വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് ഷാരുഖ് ഖാന്‍

ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു.

ജി20ം ഉച്ചകോടിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രശംസിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളില്‍ ഇത് അഭിമാനം നിറച്ചു. സര്‍, അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത്, ഏകത്വത്തിലാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി- ഷാരുഖ് ഖാന്‍ കുറിച്ചു. 

ഡല്‍ഹിയില്‍ നടന്ന ഉച്ചകോടി ഇന്നാണ് അവസാനിച്ചത്. അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. യു എന്‍ രക്ഷാ കൗണ്‍സിലില്‍ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സൈബര്‍ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോ?ഗിക്കുന്നത് തടയണം. നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗം മനുഷ്യകേന്ദ്രീകൃതമാകണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജി 20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി ( വീഡിയോ)​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു