ഷാരുഖ് ഖാൻ, നയൻതാരയും വിഘ്നേഷും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നയൻതാരയെ സൂക്ഷിച്ചോ'; വിഘ്നേഷിന് ഷാരുഖ് ഖാന്റെ ഉപദേശം

നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് ഷാരുഖ് ഖാൻ നൽകിയ മുന്നറിയിപ്പാണ് വൈറലാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് താരങ്ങളാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് ഷാരുഖ് ഖാൻ നൽകിയ മുന്നറിയിപ്പാണ് വൈറലാവുന്നത്. പുതിയ പഞ്ചുകളും കിക്കുകളും പഠിച്ചുവച്ചിരിക്കുന്ന നയൻതാരയെ സൂക്ഷിക്കണം എന്നാണ് കിങ് ഖാൻ പറഞ്ഞത്. 

ജവാന്റെ ടീസർ പുറത്തെത്തിയതിനു പിന്നാലെ ഷാരുഖ് ഖാനേയും നയൻതാരയേയും ഉൾപ്പടെയുള്ള ടീമിനെ വിഘ്നേഷ് പ്രശംസിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു താരം. ‘എല്ലാ സ്നേഹത്തിനും നന്ദി വിഘ്‌നേഷ് ശിവൻ. നയൻതാര അടിപൊളിയാണ്. ഓ ഞാൻ ആരോടാണ് ഇതെല്ലാം പറയുന്നത്. നിങ്ങൾക്ക് ഇതെല്ലാം അറിയാവുന്നതല്ലേ. പക്ഷേ ഭർത്താവൊന്ന് സൂക്ഷിക്കണ്. അവർ ഇപ്പോൾ ചില പ്രധാനപ്പെട്ട കിക്കുകളും പഞ്ചുകളും പഠിച്ചിട്ടുണ്ട്.’- എന്നാണ് ഷാരുഖ് ഖാൻ കുറിച്ചത്. 

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇത്. നേരത്തെ നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹത്തിന് ഷാരുഖ് ഖാൻ എത്തിയിരുന്നു. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതിനു ശേഷം നയൻതാരയുടെ ചെന്നൈയിലെ വീട്ടിൽ എത്തി ദമ്പതികളുടെ കുഞ്ഞുങ്ങളേയും കണ്ടു. തമിഴ് നടൻ വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT