രാം ചരണ്‍, ഷാരുഖ് ഖാനും സല്‍മാനും ആമിറിനുമൊപ്പം ഡാന്‍സ് ചെയ്യുന്ന രാം ചരണ്‍ ഫെയ്സ്ബുക്ക്, പിടിഐ
Entertainment

'ഇഡ്ഡലി വട രാം ചരൺ'; ഷാരുഖ് ഖാൻ അപമാനിച്ചെന്ന് ആരോപണം: പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മേക്കപ്പ് ആർട്ടിസ്റ്റ്: വിഡിയോ

രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റ് തന്നെ ഷാരുഖിന് എതിരെ രം​ഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

നന്ദ് അംബാനിയുടെ വിവാഹ മാമാങ്കത്തിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പർതാരങ്ങളാണ് അണിനിരന്നത്. ഇപ്പോൾ ചർച്ചയാവുന്നത് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിനെക്കുറിച്ച് ഷാരുഖ് ഖാൻ നടത്തിയ ഒരു പരാമർശം.

രാം ചരൺ അഭിനയിച്ച ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ട് ഷാരുഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും ചേർന്ന് അവതരിപ്പിച്ചിരുന്നു. ഇവർക്കൊപ്പം ഡാൻസ് കളിക്കാൻ രാം ചരണിനേയും വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ‘ഹേ ഇഡ്ഡലി വട രാം ചരൺ എവിടെയാണ് താങ്കൾ’ എന്നാണ് ഷാരുഖ് ഖാൻ വിളിച്ചത്. അതാണ് വിവാദങ്ങൾക്ക് കാരണമായത്.

‘ഇഡ്ഡലി വട’ എന്ന പരാമർശത്തിലൂടെ നടനെ അപമാനിച്ചു എന്നാണ് ആ​രോപണം. രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റ് തന്നെ ഷാരുഖിന് എതിരെ രം​ഗത്തെത്തി. രാം ചരണിനെ അപമാനിച്ചതിനെ തുടർന്ന് താൻ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് സേബ ഹസൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. രാം ചരണിനെപ്പോലൊരു താരത്തെ അപമാനിക്കുന്നതുപോലെയാണ് ഇത് എന്നാണ് അവർ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഷാരുഖിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴും ഇതൊക്കെ തമാശയാണെന്ന് കരുതിയിരിക്കുകയാണോ എന്നാണ് ഒരുവിഭാ​ഗം ചോദിക്കുന്നത്. എന്നാൽ ഷാരൂഖ് കളിയാക്കാൻ ശ്രമിച്ചതല്ലെന്നും ഇത് അദ്ദേഹത്തിന്റെ രീതിയാണെന്നുമാണ് ചിലരുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത