ഷാരൂഖ് ഖാനൊപ്പം ആകാശ്പിള്ള 
Entertainment

ജവാന്‍ കാണാന്‍ ഒരു തീയറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്തു; സൂപ്പര്‍ സ്റ്റാറിന്റെ ശ്രദ്ധകിട്ടാന്‍ പലവഴികള്‍; ഒടുവില്‍ 33ാം ദിവസം ഷാരൂഖിനെ നേരില്‍ കണ്ടു

ഷാരൂഖിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആകാശ്. 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഷാരുഖ് ഖാനെ ഒന്നുപരിചയപ്പെടണമെന്ന ആഗ്രഹം മാത്രമായിരുന്നു  ആ  യുവാവിന് ഉണ്ടായിരുന്നു. 33 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ അത് സാധ്യമായതോടെ യുവാവ് സാമുഹിക മാധ്യമത്തില്‍ താരവുമായി മാറി. കണ്ടന്റ് ക്രിയേറ്ററായ ആകാശ് പിള്ളയാണ് കിങ് ഖാന്റെ വീടിന് മുന്നില്‍ കാത്തുനിന്ന് തന്റെ ആഗ്രഹം സാധിച്ചത്.

ഷാരൂഖിന്റെ മുംബൈയിലെ വസതിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്തുനില്‍ക്കുകയായിരുന്നു.അതിന് മുന്‍പും ഷാരൂഖിനെ കാണാന്‍ ആകാശ് പല ശ്രമങ്ങളും നടത്തി.ഫിലിം സിറ്റിയില്‍ പോകുക, ജവാന് വേണ്ടി നടത്തിയ ഒരു പ്രസ് ഇവന്റില്‍ പോവുക, ജവാന്‍ കാണാന്‍ ഒരു തിയേറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്യുക എന്നിങ്ങനെ സൂപ്പര്‍സ്റ്റാറിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ദിവസങ്ങളായി ആകാശ് പല വഴികളും പരീക്ഷിച്ചു.

ഒടുവില്‍, എസ്ആര്‍കെയുടെ മാനേജര്‍ പൂജ ദദ്ലാനിയുടെ ശ്രദ്ധയില്‍ പെട്ടു, അങ്ങനെയാണ് ആകാശ് പിള്ളയും എസ്ആര്‍കെയും തമ്മില്‍ ഒരു ചെറിയ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഷാരൂഖിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആകാശ്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച അനുഭകഥ ഷാരുഖ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ആകാശ് താരമായിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT