പൃഥ്വിരാജും ഷാജി കൈലാസും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'പൃഥ്വിരാജിനെവച്ച് സിനിമ ഇനി ഉടനെയില്ല'; ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെവച്ച് ഉടൻ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഒരു വർഷം എങ്കിലും കഴിഞ്ഞേ ഇനി താരവുമായി ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു. 

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ കടുവയും കാപ്പയും മികച്ച വിജയമാണ് നേടിയത്. പൃഥ്വി ആവശ്യപ്പെട്ടതിനെ തുടർന്നാണ് 90കളുടെ ശൈലിയിൽ കടുവ എടുത്തത് എന്നാണ് ഷാജി കൈലാസ് പറയുന്നത്. എന്നാൽ കാപ്പയിലേക്കു വന്നപ്പോൾ തന്റെ ശൈലി ഷാജി കൈലാസ് മാറ്റി. താൻ ശൈലി മാറ്റിയത് ആദ്യം പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾക്ക് മനസിലായില്ല. ചിത്രീകരണം തുടങ്ങിയപ്പോൾ ഇങ്ങനെ മതിയോ എന്ന് പലപ്പോഴും പൃഥ്വിരാജ് ചോദിച്ചു എന്നാണ് ഷാജി കൈലാസ് പറയുന്നത്. 

പടമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നാലും ഇനി എടുക്കുന്ന സിനിമകൾ വ്യത്യസ്തമാകണമെന്ന് നിർബന്ധമുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. നിരവധി സിനിമകളാണ് ഷാജി കൈലാസിന്റേതായി ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ എലോൺ 26ന് തിയറ്ററിൽ എത്തും. ഭാലനയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ഹണ്ടിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ആശിർവാദ് സിനിമയുടെ ബാനറിൽ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രവും അണിയറയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT