ഹണ്ട് ടീസറിൽ നിന്ന് 
Entertainment

മോർച്ചറിയിൽ ഭാവനയുടെ അന്വേഷണം; നി​ഗൂഢത നിറച്ച് ഷാജി കൈലാസിന്റെ ഹണ്ട് ടീസർ

ശാന്തമായി ക്ഷേത്ര ദർശനം നടത്താനാവാതിരുന്നതോടെ താരം നിയന്ത്രണം വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭാവനയെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ടീസർ പുറത്ത്. ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് 'ഹണ്ട്' ഒരുക്കിയിരിക്കുന്നത്. നി​ഗൂഢത നിറച്ചുകൊണ്ടാണ് ടീസർ എത്തിയത്. 

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകൾ നിവർത്താനുള്ള ശ്രമമാണ് ചിത്രത്തിലുള്ളത്. അതിഥി രവിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡോ. സാറ എന്ന കഥാപാത്രമായാണ് അതിഥി എത്തുന്നത്.

ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്.ലാണ് നിര്‍മാണം. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി ഉർവ്വശി തീയേറ്റേഴ്‍സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം  ബോബൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി