ഷക്കീല/ ഫയൽ ചിത്രം 
Entertainment

'മദ്യപിച്ചാല്‍ എന്നെ അടിക്കാറുണ്ട്,  അടിച്ചപ്പോള്‍ തിരിച്ചടിച്ചു'; വിശദീകരണവുമായി ഷക്കീലയുടെ വളര്‍ത്തുമകള്‍ 

ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയെന്നും ശീതള്‍ പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും  തന്നെ അടിച്ചപ്പോള്‍  തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. 

പതിനഞ്ച് ദിവസം മുമ്പ് താനും ഷക്കീലയും തമ്മില്‍ വഴക്കുണ്ടായെന്നും അന്ന് തന്നെ താന്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ നിരന്തരമായി ഫോണില്‍ വിളിച്ചതുകൊണ്ട് ഞാന്‍ തിരികെ അവരുടെ വീട്ടിലേക്ക് പോയെന്നും ശീതള്‍ പറഞ്ഞു. 

പക്ഷെ അവിടെയുള്ള ആരോടും ഞാന്‍ സംസാരിച്ചിരുന്നില്ല. അതില്‍ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താനിത് നിരന്തരമായി കേട്ടുകൊണ്ടിരിക്കുകയാതിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്‌തെന്നും  ശേഷം അവര്‍ തന്നെ അടിച്ചു അപ്പോള്‍ താനും തിരിച്ച് അടിച്ചുവെന്നും ശീതള്‍ പറഞ്ഞു. 

പിന്നാലെ അവരുടെ സുഹൃത്തുക്കള്‍ വന്നു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കി
യെന്നും ശീതള്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT