Shamna Kasim, Jailer 2 വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സാരിയൊരു ട്രെഡീഷണൽ വസ്ത്രമാണെന്നാണ് എല്ലാവരും വിചാരിക്കുന്നത്, എന്നാൽ അല്ല; ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രമാണത്'

വസ്ത്രത്തെക്കുറിച്ച് ഞാനൊരു കുറ്റവും പറയില്ല'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ജയിലർ 2' വിലെ 'അലാ ബോലെലോ...' പാട്ടിലൂടെ വീണ്ടും തെന്നിന്ത്യയൊട്ടാകെ സെൻസേഷനായി മാറിയിരിക്കുകയാണ് നടി ഷംന കാസിം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ​ഗ്ലാമറസ് വേഷങ്ങളോ ഹെവി മേക്കപ്പോ ഒന്നുമില്ലാതെ തന്നെ 'ജയിലർ 2' വിലെ പാട്ടിലൂടെ ഷംന കയ്യടി നേടി.

ഇപ്പോഴിതാ ആ പാട്ടിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷംന. ​ഗ്ലാമറസ് വസ്ത്രങ്ങൾ ധരിക്കാൻ തന്നെ കൊണ്ട് സാധിക്കില്ല എന്നാണ് ഷംന പറയുന്നത്. നിയോപ്രൈം എന്റർടെയ്ന്റ്മെന്റ്സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഷംന. ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം എന്താണെന്ന് അറിയുമോ ?. അത് സാരിയാണ്.

എല്ലാവരും വിചാരിക്കും സാരി ഒരു പാരമ്പര്യതനിമയുള്ള വസ്ത്രമാണെന്ന്. എന്നാൽ അല്ല. ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം സാരി തന്നെയാണ്. എന്റെ അലമാരയിൽ മുഴുവനും സാരിയാണ്. ഇപ്പോഴാണ് സാരിയോട് ഞാനൊരു ബ്രേക്ക് എടുത്തത്. കുറച്ചൊന്ന് വണ്ണം കുറച്ചിട്ട് വേണം സാരിയിലേക്ക് എനിക്ക് മടങ്ങി വരാൻ.

ഞാനൊരു 18-19 വയസിലൊക്കെ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ അമ്മ എന്നോട് ചോദിക്കും, 'നീ എന്തിനാണ് ഈ സാരി ഉടുക്കുന്നതെന്ന്'. പക്ഷേ എനിക്ക് സാരി ഒരുപാട് ഇഷ്ടമാണ്. പണ്ട് മുതലേ എനിക്ക് സാരിയോട് ക്രെയ്സ് ആണ്. കരിയറിന്റെ തുടക്കത്തിൽ എനിക്കിതുപോലെ കുറേ സ്പെഷ്യൽ സോങുകൾ വന്നിട്ടുണ്ട്. കോസ്റ്റ്യൂമിനേക്കുറിച്ച് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.

വസ്ത്രത്തെക്കുറിച്ച് ഞാനൊരു കുറ്റവും പറയില്ല. പക്ഷേ അത് ധരിച്ചു കഴിഞ്ഞാൽ ഭം​ഗിയുള്ള ആൾക്കാർ ധരിക്കണം. അവർക്കതിന് ഒരു ഫി​ഗർ ഉണ്ടാകണം, അതിനോട് ഒരു നീതി പുലർത്തണം. അതെനിക്ക് ഒരിക്കലും പറ്റില്ല. പിന്നെ ഞാൻ എന്തിനാണ് അത്തരം ഔട്ട്ഫിറ്റുകൾ ധരിച്ച് നശിപ്പിക്കുന്നത്. അത്തരം വസ്ത്രങ്ങൾ ധരിച്ചാൽ എനിക്കത്ര നന്നാകില്ല. 'കാവാല... ' പോലെ ഒരു പാട്ട് ഒക്കെ ആണെങ്കിൽ ഞാൻ എന്തായാലും നോ പറയും.

കാരണം, എനിക്കൊരിക്കലും അത് പറ്റില്ല. ആ ഡാൻസ് ചിലപ്പോൾ എനിക്ക് ചെയ്യാൻ പറ്റുമായിരിക്കും. പക്ഷേ ആ കോസ്റ്റ്യൂം എനിക്കൊട്ടും പറ്റില്ല. സംവിധായകൻ അലാ ബോലെലോ... പാട്ടിനെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാനാദ്യം ചോദിച്ചത്, 'എന്റെ ഔട്ട്ഫിറ്റ് എന്തായിരിക്കും' എന്നാണ്. 'മാം, ഇത് 'കുർച്ചി മടത്തപെട്ടി' പോലെയാണ്, സാരിയാണ്.

നിങ്ങളുടെ കംഫർട്ട് സോൺ' എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ നടക്കുന്ന സംഭവം ആയതുകൊണ്ടാണ് വെള്ള സാരി. പിന്നെ ആ പാട്ടിന്റെ ഭം​ഗി എന്ന് പറയുന്നത് ബാക്കിയുള്ള ഡാൻസേഴ്സ് ആണ്. എന്നേക്കാളും അഭിനന്ദനം നൽകേണ്ടത് അവർക്കാണ്. അത്രയും ഡാൻസേഴ്സിന്റെ എഫേർട്ട് ആണ് ആ പാട്ട്. ആറ് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. ചില ദിവസങ്ങളിൽ മാത്രമാണ് രജനി സാർ ഉണ്ടായിരുന്നത്". - ഷംന പറഞ്ഞു.

Shamna Kasim talks about her saree love and Jailer 2 song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

ടിഎഫ്ടി കണ്‍സോള്‍, സ്വിച്ച് ഗിയറുകളില്‍ മാറ്റം, നിരവധി ഫീച്ചറുകള്‍; പള്‍സര്‍ എന്‍എസ്125 അപ്‌ഡേറ്റ് വേര്‍ഷന്‍ ചിത്രങ്ങള്‍ പുറത്ത്

ബിജെപി വാസം മതിയായി; പത്മജ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; തീരുമാനം നാളെ?

ചപ്പാത്തി കഴിച്ച് മടുത്തോ? ബാക്കിവന്നത് കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം

ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, 8.50 ശതമാനം വരെ പലിശ; വിവിധ ബാങ്കുകളുടെ സ്‌കീം അറിയാം