വീഡിയോ ദൃശ്യം 
Entertainment

ഷെയിൻ നി​ഗം സം​ഗീത സംവിധായകനാവുന്നു, ഒപ്പം ​ഗാനരചനയും ആലാപനവും; ആദ്യ ​ഗാനം പുറത്ത്, വിഡിയോ

രാ താരമേ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് ഷെയിൻ നി​ഗം. ഇപ്പോൾ സം​ഗീത രം​ഗത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ഭൂതകാലത്തിലൂടെയാണ് ഷെയിൻ സം​ഗീത യാത്രയ്ക്ക് തുടക്കമിടുന്നത്. ഷെയിൻ ആദ്യമായി സം​ഗീത സംവിധാനം നിർവഹിച്ച ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. 

ആദ്യമായാണ് ഷെയിൻ സം​ഗീത സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. കൂടാതെ ​ഗാനം എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നത് ഷെയിൻ
 തന്നെയാണ്. രാ താരമേ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. എന്തായാലും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഷെയിൻ. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂതകാലം. രേവതി, ഷെയ്ൻ നി​ഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ. ഷെഹ്നാദ് ജലാൽ ഛായാ​ഗ്രഹണവും ​ഗോപി സുന്ദർ പശ്ചാത്തലസം​ഗീതവും നിർവഹിക്കുന്നു. ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാൻ ടി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു) നിര്യാതനായി

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം