Shane Nigam ഫയല്‍
Entertainment

'എന്റെ ലിപ് ലോക്ക് കാണണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?'; ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഷെയ്ന്‍

'വീട്ടുകാര്‍ക്കൊപ്പമിരുന്ന് കാണാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ സിനിമ ചെയ്തിട്ട് എന്ത് കാര്യം?'

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് ഷെയ്ന്‍ നിഗം. ഇഷ്‌ക് മുതല്‍ ആര്‍ഡിഎക്‌സ് വരെയുള്ള സിനിമകളില്‍ ഷെയ്ന്‍ പ്രണയ നായകനായി. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയേയും ഈടയിലെ ആനന്ദിനേയുമൊന്നും ആരും മറക്കില്ല. എങ്കിലും, പ്രണയം പറയുന്ന സിനിമകള്‍ ചെയ്യുമ്പോഴും ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കുന്ന നടനാണ് ഷെയ്ന്‍.

മുമ്പൊരിക്കല്‍ അതേക്കുറിച്ച് ഷെയ്ന്‍ പറഞ്ഞത് തന്റെ വീട്ടുകാര്‍ക്കൊപ്പമിരുന്ന് കാണാന്‍ സാധിക്കാത്ത സിനിമ ചെയ്യില്ലെന്നാണ്. ഇന്റിമേറ്റ് രംഗങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും തന്റെ കാഴ്ചപ്പാട് അത്തരത്തിലാണെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു താരം.

അതിപ്പോഴും അങ്ങനെ തന്നെയാണ്. എന്റെ വീട്ടുകാര്‍ക്കൊപ്പമിരുന്ന് കാണാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ സിനിമ ചെയ്തിട്ട് എന്ത് കാര്യം? എന്നാണ് ഷെയ്ന്‍ ചോദിക്കുന്നത്. ഈ നിബന്ധന കാരണം തനിക്ക് ലഭിക്കുന്ന സിനിമകളുടെ കാര്യത്തില്‍ പരിമിതികള്‍ വന്നാലും കുഴപ്പമില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. അതേസമയം തിരക്കഥ നിര്‍ബന്ധിക്കുകയാണെങ്കില്‍ ലിപ് ലോക്ക് രംഗം ചെയ്യുമെന്നും താരം പറയുന്നുണ്ട്.

''ഇന്റിമസി എന്ന് പറയുന്നതിന് ഒരു ലൈനുണ്ട്. വര്‍ഗര്‍ ആകരുതെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തിരക്കഥയെ ആശ്രയിച്ചിരിക്കും. അതൊരു തിന്‍ ലൈന്‍ ആണ്. എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്ക് ഇഷ്ടപ്പെട്ടൊരു സിനിമ ആ സീനില്ലാതെ മുന്നോട്ട് പോകില്ല എന്ന് വരികയാണെങ്കില്‍ ചിലപ്പോള്‍ ചെയ്‌തേക്കാം. പക്ഷെ അത് വള്‍ഗര്‍ ആകരുത്. ഇന്റിമസി കാണിക്കാന്‍ ലിപ് ലോക്ക് തന്നെ വേണമെന്നില്ല. ഡയലോഗില്‍ കൂടേയും സാധ്യമാകും. അതിനുള്ള സ്‌കോപ്പ് അവിടെ ഇല്ല, ലിപ് ലോക്ക് ചെയ്‌തേ പറ്റൂവെന്നാണെങ്കില്‍ ചിലപ്പോള്‍ ചെയ്‌തേക്കാം'' എന്നാണ് ഷെയ്ന്‍ പറയുന്നത്. എന്റെ ലിപ് ലോക്ക് കാണണം എന്ന് അത്ര നിര്‍ബന്ധമുണ്ടോ? എന്നും ഷെയ്ന്‍ തമാശയായി ചോദിക്കുന്നുണ്ട്.

ബാള്‍ട്ടിയാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമ. പിന്നാലെ ഹാല്‍, ആയിരത്തൊന്നാം രാവ് തുടങ്ങിയ സിനിമകളും ഷെയ്ന്‍ നിഗത്തിന്റേതായി അണിയറയിലുണ്ട്. തമിഴ് ചിത്രം മദ്രാസ്‌ക്കാരന്‍ ആണ് ഷെയ്ന്‍ നിഗത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Shane Nigam talks about his hesistation to do intimate scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

ഭക്ഷണശേഷം ശീലമാക്കാം പെരുംജീരകം, വയറു കമ്പിക്കലും ദഹനക്കേടും ഒഴിവാക്കാം

പിങ്ക് ബോള്‍ ടെസ്റ്റ്; രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച

ദിവസവും തൈര്, എല്ലുകളുടെ ആരോ​ഗ്യം മുതൽ ഹൃദയാരോ​ഗ്യം വരെ

SCROLL FOR NEXT