Balti ഇൻസ്റ്റ​ഗ്രാം
Entertainment

വെടിക്കെട്ടിടി ഇനി ഒടിടിയിൽ കാണാം; 'ബൾട്ടി' സ്ട്രീമിങ് തീയതി പുറത്ത്

ജനുവരി 9 മുതൽ ഒടിടിയിലെത്തുമെന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

ഷെയ്ൻ നി​ഗം നായകനായെത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്‌തത്. കേരള- തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജനുവരി 9 മുതൽ ഒടിടിയിലെത്തുമെന്നാണ് വിവരം. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്.

സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.

ഷെയിനിനൊപ്പം ശന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവ രാഘവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായെത്തി. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയായിരുന്നു ബൾട്ടി.

Cinema News: Shane Nigam starrer Balti OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

'ലക്ഷ്യ'യുടെ 'ലക്ഷ്യം' കിരീടം! ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ (കിരീടം)

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

കുളിക്കാൻ ചൂടുവെള്ളമോ തണുത്ത വെള്ളമോ നല്ലത്?

ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച്

SCROLL FOR NEXT