വേല ട്രെയിലറിൽ നിന്ന് 
Entertainment

'ഇതിന്റെ പേരിൽ ജോലി പോയാൽ ഞാൻ സഹിച്ചോളാം': കൊമ്പുകോർത്ത് ഷെയിൻ നി​ഗവും സണ്ണി വെയ്നും; വേല ട്രെയിലർ

പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉല്ലാസ് അഗസ്റ്റിൻ എന്ന കഥാപാത്രമായാണ് ഷെയിൻ നി​ഗം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗവും സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തുന്ന വേലയുടെ ട്രെയിലർ പുറത്ത്. ക്രൈം ഡ്രാമയായി എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷെയിനും സണ്ണിയും എത്തുന്നത്. ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉല്ലാസ് അഗസ്റ്റിൻ എന്ന കഥാപാത്രമായാണ് ഷെയിൻ നി​ഗം എത്തുന്നത്. മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ട്രെയിലറിലുള്ളത്. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സങ്കീർണമായ ഒരു കേസന്വേഷണത്തിലേക്കുള്ള യാത്രയാണ് വേല ട്രെയ്ലർ സൂചിപ്പിക്കുന്നത്.  സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. എം സജാസാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്‌.

ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് ,സൗണ്ട് ഡിസൈൻ : എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി , അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT