'മദ്രാസ്‌കാരന്‍' ടീസര്‍ പുറത്ത് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

കണക്കു തീര്‍ക്കാന്‍ ഷെയിന്‍ നിഗം; 'മദ്രാസ്‌കാരന്‍' ടീസര്‍ പുറത്ത്

ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് 'മദ്രാസ്‌കാരന്‍'

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രം മദ്രാസ്‌കാരന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാലി മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്തായാലും പ്രേക്ഷകരുടെ മനം കവരുകയാണ് ടീസര്‍.

എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുമ്പോള്‍ പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT