ഷെയിൻ നി​ഗം ഫെയ്സ്ബുക്ക്
Entertainment

'മഹിയും ഉണ്ണി ചേട്ടനും സുഹൃത്തുക്കൾ: മത വിദ്വേഷത്തിന് കാത്തിരുന്നവർ എന്റെ വാക്കുകൾ മുതലെടുക്കുന്നു': അവജ്ഞയോടെ തള്ളണമെന്ന് ഷെയിൻ

വിഡിയോ മുഴുവൻ കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്

സമകാലിക മലയാളം ഡെസ്ക്

ടൻ ഷെയിൻ നി​ഗം ഒരു അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി ഷെയിൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വിഡിയോ മുഴുവൻ കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ഖേദകരമാണ് എന്നാണ് താരം പറയുന്നത്. മഹിയും ഉണ്ണി ചേട്ടനും തന്റെ സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർ തന്റെ വാക്കുകളെ അവസരമായി കാണുകയാണെന്നും അതിന് മലയാളികൾ അവജ്ഞയോടെ തള്ളണമെന്നും ഷെയിൻ പറഞ്ഞു.

പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് ചിത്രത്തിന്റെ പ്രമോഷനിടെയാണ് വിവാദപ്രതികരണമുണ്ടായത്. ചിത്രത്തിലെ നടി മഹിമ നമ്പ്യാർക്ക് ഏറ്റവും ചേരുന്നത് ആരാണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. മഹിമയും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും ചേരുന്നത് എന്നാണ് ഷെയിൻ പറഞ്ഞത്. ഉംഫ് എന്ന വാക്കാണ് ഉണ്ണി മുകുന്ദ​ന് പകരം താരം ഉപയോ​ഗിച്ചത്. താരത്തിന്റെ നിർമാണ കമ്പനിയായി ഉണ്ണി മുകുന്ദൻ ഫിലിംസി(യുഎംഎഫ്)നെ പരിഹസിക്കാനായി സോഷ്യൽ മീഡിയയിൽ ഉപയോ​ഗിക്കുന്ന വാക്കാണ് ഇത്. വൻ വിവാദങ്ങൾക്കാണ് ഇത് കാരണമായിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷെയിൻ നി​ഗത്തിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം...

ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT