Shanthi Krishna about Mohanlal ഫെയ്സ്ബുക്ക്
Entertainment

'ലാലിന്റെ കാമുകിയും ഭാര്യയും അമ്മയും അമ്മായിയമ്മയുമായി, ഇനിയുള്ളത് അമ്മൂമ്മ വേഷം മാത്രം'; ആരും അയ്യേ എന്ന് പറഞ്ഞിട്ടില്ലെന്നും ശാന്തി കൃഷ്ണ

ആരും അയ്യേ ശാന്തി അമ്മയായിട്ട് അഭിനയിച്ചല്ലോ എന്ന് പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട നടിയാണ് ശാന്തി കൃഷ്ണ. കരിയറില്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ശാന്തി കൃഷ്ണ. ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്നു ശാന്തി കൃഷ്ണ. സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം നായികയായി അഭിനയിച്ചു. അതേസമയം മോഹന്‍ലാല്‍-ശാന്തി കൃഷ്ണ കൂട്ടുകെട്ട് വളരെയധികം കൗതുകമുണര്‍ത്തുന്നതായിരുന്നു.

മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ചിട്ടുണ്ട് ശാന്തി കൃഷ്ണ. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ശാന്തി കൃഷ്ണ സംസാരിക്കുന്നുണ്ട്.

''ലാലും ഞാനും ഒരേ കാലത്ത് സിനിമയിലെത്തിയവരാണ്. ഇന്നത്തെ താരപദവി ചേര്‍ത്തുവച്ചല്ല മോഹന്‍ലാല്‍ എന്ന നടനെ ഞാന്‍ കാണുന്നത്. നേരിട്ട് കാണുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. ലാലിന്റെ കൂടെ വിഷ്ണു ലോകം, ചെങ്കോല്‍, പക്ഷെ, ഗാന്ധര്‍വ്വം, മായാമയൂരം, പിന്‍ഗാമി, തുടങ്ങി ഒരുപാട് സിനിമകളില്‍ കാമുകിയായും ഭാര്യയായും അമ്മയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ വരുമ്പോള്‍ കഥാപാത്രം എന്താണെന്ന് നോക്കുമെന്നല്ലാതെ മോഹന്‍ലാലിന്റെ അമ്മയാണോ അമ്മായിയമ്മയാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല'' ശാന്തി കൃഷ്ണ പറയുന്നു.

''പിന്‍ഗാമിയില്‍ മോഹന്‍ലാലിന്റെ അമ്മയാണെങ്കിലും ഫ്‌ളാഷ്ബാക്കില് ദേവന്റെ ഭാര്യയാണ്. എന്റെ മനസില്‍ പിന്‍ഗാമി സത്യന്‍ അന്തിക്കാട് പടം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് മോഹന്‍ലാലിന്റെ അമ്മ കഥാപാത്രമാണെന്ന് മനസിലായത്. ക്ലൈമാക്‌സില്‍ ഞങ്ങള്‍ ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുണ്ടെങ്കിലും ആ ഭാഗത്ത് സംഭാഷണങ്ങളില്ല. അന്ന് ഷൂട്ടിങ്ങിനിടെ എന്നെ കണ്ടപ്പോള്‍ ഓ, അമ്മയാണല്ലേ എന്ന് ലാല്‍ തമാശ രൂപേണ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു മിണ്ടരുത്, അമ്മയാണെന്നൊന്നും പറയരുത് എന്ന്.'' ശാന്തി കൃഷ്ണ പറയുന്നു.

''ഇനി അഭിനയിക്കുന്നില്ല എന്ന് തീരുമാനമെടുത്ത് നില്‍ക്കുമ്പോഴാണ് സിബി മലയില്‍ ചെങ്കോലിലേക്ക് ക്ഷണിക്കുന്നത്. സവിധം കണ്ടിട്ട് അതുപോലെ പ്രായമായ വേഷം ഞാന്‍ ചെയ്യുമെന്ന് കരുതിയാണ് സിബിയും ലോഹിച്ചേട്ടനും വിളിച്ചത്. സെറ്റില്‍ ചെന്നപ്പോഴാണ് മോഹന്‍ലാലിന്റെ നായികയുടെ അമ്മയാണെന്ന് അറിയുന്നത്. പക്ഷെ അപ്പോഴും പ്രേക്ഷകര്‍ ആരും അയ്യേ ശാന്തി അമ്മയായിട്ട് അഭിനയിച്ചല്ലോ എന്ന് പറഞ്ഞിട്ടില്ല'' എന്നും താരം പറയുന്നു.

ലാലിന്റെ അമ്മ വേഷം ചെയ്തതു കൊണ്ട് ഇനി നായിക വേഷം കിട്ടില്ല എന്നോര്‍ത്ത് ടെന്‍ഷനടിച്ചിട്ടില്ല. പക്ഷെയില്‍ ലാലിന്റെ ഭാര്യ വേഷമായിരുന്നു. നെഗറ്റീവ് റോള്‍. ലാലിന്റെ അമ്മൂമ്മയുടെ വേഷമേ ഇനി ചെയ്യാനുള്ളൂ എന്നും ശാന്തി കൃഷ്ണ തമാശ രൂപേണ പറയുന്നു. മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു.

Shanthi Krishna on playing lover, wife, mother and mother in law of Mohanlal. Says she is yet to play his grand mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT