Shanthi Krishna ഫെയ്സ്ബുക്ക്
Entertainment

'ഡോക്ടര്‍ വരാന്‍ വൈകി, ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി, പക്ഷെ ഞാന്‍ കരഞ്ഞില്ല'; ഉള്ളുനീറി ശാന്തി കൃഷ്ണ

ജീവിതത്തിന്റെ പലഘട്ടങ്ങളിലും മരവിച്ചു പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് നടി ശാന്തി കൃഷ്ണ. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. മരവിച്ച അവസ്ഥയായിരുന്നുവെന്നും ശാന്തി കൃഷ്ണ. വണ്‍ ടു ടോക്ക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും താന്‍ കരഞ്ഞിട്ടില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

''ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല'' താരം പറയുന്നു.

''വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി എന്നെ സംരക്ഷിച്ചതോ മറ്റോ ആകാം. ഞാന്‍ കരഞ്ഞില്ല. അതും മോശമാണ്'' എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

ജീവിതത്തിന്റെ പലഘട്ടങ്ങളിലും മരവിച്ചു പോകുന്നത് പോലെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. ഭയങ്കര കഠിനമായ വേദനയുള്ളപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. കാണുമ്പോള്‍ ആളുകള്‍ കരുതും അവള്‍ ഭയങ്കര സ്‌ട്രോങ് ആണെന്ന്. പക്ഷെ അങ്ങനെ ആകണമെന്നില്ല. അന്ന് കരഞ്ഞിരുന്നുവെങ്കില്‍ എനിക്കത് കുറേക്കൂടി മനസിലാക്കാനും പല തെറ്റുകളും ആവര്‍ത്തിക്കാതിരിക്കാനും സാധിച്ചിരുന്നേനെ എന്നും ശാന്തി കൃഷ്ണ പറയുന്നു.

ചിലപ്പോള്‍ ഇവള്‍ക്കൊരു വികാരവുമില്ലേ എന്ന് ആളുകള്‍ ചിന്തിക്കുമല്ലോ എന്ന പേടി എനിക്കുണ്ടാകാറുണ്ട്. മരണ വീട്ടിലൊക്കെ പോയാല്‍ ചിന്തിക്കാറുണ്ട്. മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോയിരുന്നു. അപ്പോള്‍ കരച്ചില്‍ വരുന്നില്ലല്ലോ, ആരെങ്കിലും കണ്ടാല്‍ എന്താകും വിചാരിക്കുക എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ശ്രീനാഥിന്റെ അച്ഛന്‍ മരിച്ച സമയത്താണത്. അച്ഛനുമായി എനിക്ക് നല്ല അടുപ്പമാണ്. രണ്ട് മുന്‍ ഭര്‍ത്താക്കന്മാരുടെ അച്ഛന്മാരുമായും നല്ല ബന്ധമാണ്. ശ്രീനാഥിന്റെ അച്ഛന്‍ എനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു. അച്ഛന്റെ ബോഡി കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. താനെ സംഭവിച്ചതാണെന്നും താരം പറയുന്നു.

Shanthi Krishna talks about losing her first child and not being able to cry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT