Entertainment

ശരണ്യയ്ക്ക് വീണ്ടും ട്യൂമർ; ശരീരത്തെ കീഴടക്കി കോവിഡും;  പ്രാർത്ഥനയും കരുതലും വേണമെന്ന് സീമ ജി നായർ (വീഡിയോ)

ശരണ്യയ്ക്ക് വീണ്ടും ട്യൂമർ; ശരീരത്തെ കീഴടക്കി കോവിഡും; എല്ലാവരുടേയും പ്രാർത്ഥനയും കരുതലും വേണമെന്ന് സീമ ജി നായർ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ട്യൂമറിനോട് പൊരുതുന്ന നടി ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡും. നടി സീമ ജി നായരാണ് ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിച്ചതെന്ന് സീമ പറയുന്നു. എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണെന്നും സീമ വ്യക്തമാക്കി. 

‘പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യ സ്ഥിതിയിൽ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനൽ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സർജറി സ്പൈനൽ കോഡിൽ നടത്താൻ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആർസിസിലേയ്ക്ക് കൊണ്ടുചെന്നു. ജൂൺ മൂന്നിന് കീമോ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല.’ 

‘തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവൾ ഇപ്പോൾ. ഇനിയും കടമ്പകൾ ഏറെയുണ്ട്. പ്രാർത്ഥനയും കരുതലുമാണ് വേണ്ടത്. അവൾ പഴേപോലെ ജീവിതത്തിലേക്ക് എത്രയും വേ​ഗം തിരിച്ചെത്തണമെന്നാണ് ശരണ്യയെ സ്നേഹിക്കുന്ന എല്ലാവരുടേയും ആ​ഗ്രഹം‘- സീമ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

സെഞ്ച്വറി; ചരിത്രമെഴുതി ബം​​ഗ്ലാദേശിന്റെ 'ശോഭന മോസ്താരി'!

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി