Rajisha Vijayan, Anupama Parameswaran, Shashi Tharoor  എക്സ്
Entertainment

'പുതിയ ഇം​ഗ്ലീഷ് വാക്ക് വല്ലതും പഠിപ്പിച്ചോ ?' അനുപമയ്ക്കും രജിഷയ്ക്കുമൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ

താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂർ.

സമകാലിക മലയാളം ഡെസ്ക്

നടിമാരായ അനുപമ പരമേശ്വരനും രജിഷ വിജയനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. ഫ്ലൈറ്റിൽ വച്ച് കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്. സെൽഫി ചിത്രമാണ് ശശി തരൂർ പങ്കുവച്ചിരിക്കുന്നത്. താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂർ.

'മലയാള സിനിമയിലെ രണ്ട് യുവതാരങ്ങൾക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. വളരെ മനോഹരമായ ഒരു കമ്പനി ആയിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന ബൈസൺ എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു'- എന്നാണ് ശശി തരൂർ കുറിച്ചിരിക്കുന്നത്.

'മലയാളത്തിലെ റിയൽ സ്റ്റാർ നിങ്ങളാണ്', 'അവരെ പുതിയ ഇംഗ്ലീഷ് വാക്ക് വല്ലതും പഠിപ്പിച്ചോ' എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. അനുപമയും രജിഷയും പ്രധാന വേഷത്തിലെത്തുന്ന ബൈസൺ ഈ മാസം 17 നാണ് റിലീസിനെത്തുന്നത്.

മാരി സെൽവരാജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ധ്രുവ് വിക്രം, ലാൽ, പശുപതി, ഹരി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പോർട്സ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.

Cinema News: Shashi Tharoor share a selfie with Anupama Parameswaran and Rajisha Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ് ആകാം; ശമ്പളം 40,000 രൂപ

'പോറ്റിയേ കേറ്റിയേ', ഭക്തിഗാനം വികലമാക്കി; ഡിജിപിക്ക് പരാതി

13,999 രൂപ മുതല്‍ വില, കരുത്തുറ്റ 7000 mAh ബാറ്ററി; റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍

ഐപിഎല്ലില്‍ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത; വെങ്കിടേഷ് അയ്യര്‍ക്ക് 7 കോടി

SCROLL FOR NEXT