സൊനാക്ഷിക്കൊപ്പം ശത്രുഘ്നന്‍ സിന്‍ഹ, സൊനാക്ഷിയും സഹീറും ഫെയ്സ്ബുക്ക്
Entertainment

'അവരുടെ പ്രായത്തില്‍ ഞാനും അതുതന്നെ ചെയ്യും': സൊനാക്ഷിയുടെ വിവാഹത്തില്‍ സഹോദരന്മാര്‍ പങ്കെടുക്കാത്തതില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

സഹീര്‍ ഇഖ്ബാലിനെ വിവാഹം ചെയ്യാനുള്ള സൊനാക്ഷിയുടെ തീരുമാനത്തെ താന്‍ പിന്തുണച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ വലിയ ചര്‍ച്ചയായ വിവാഹമാണ് സൊനാക്ഷി സിന്‍ഹയുടേയും സഹീര്‍ ഇഖ്ബാലിന്റേയും. മുസ്ലീം മതസ്ഥനായ സഹീറുമായി മകള്‍ വിവാഹം കഴിക്കുന്നതില്‍ നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ എല്ലാ വിവാദങ്ങളേയും സ്‌നേഹം കൊണ്ട് തൊല്‍പ്പിച്ചാണ് സൊനാക്ഷിയും സഹീറും ഒന്നായത്. ശത്രുഘ്നൻ സിൻഹയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇവരുടെ വിവാഹത്തിന് സൊനാക്ഷിയുടെ സഹോദരന്മാര്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

എന്തുകൊണ്ടാണ് ആണ്‍മക്കള്‍ സൊനാക്ഷിയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. അവര്‍ അത്ര പക്വത കൈവരിച്ചിട്ടില്ലെന്നും അവരുടെ വേദന മനസിലാകും എന്നുമാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്. 'ഞാന്‍ പരാതി പറയില്ല. അവര്‍ മനുഷ്യന്മാരാണ്. അവരത്ര പക്വതയില്‍ എത്തിയിട്ടുണ്ടാവില്ല. എനിക്ക് അവരുടെ വേദനയും അമ്പരപ്പും മനസലാകും. സാംസ്‌കാരിമായ ഒരു പ്രതികരണം മാത്രമാണ് അത്. ചിലപ്പോള്‍ അവരുടെ പ്രായത്തില്‍ ഞാനും ഇങ്ങനെയാവും പ്രവര്‍ത്തിക്കുക. അവിടെയാണ് നിങ്ങളുടെ പക്വതയും പ്രായവും അനുഭവത്തിനും പ്രാധാന്യമുള്ളത്.' - ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

സഹീര്‍ ഇഖ്ബാലിനെ വിവാഹം ചെയ്യാനുള്ള സൊനാക്ഷിയുടെ തീരുമാനത്തെ താന്‍ പിന്തുണച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ എന്റെ മകളെ പിന്തുണയ്ക്കും. അങ്ങനെ ചെയ്യാതിരിക്കാന്‍ എനിക്ക് കാരണങ്ങളൊന്നുമില്ല. അത് അവരുടെ ജീവിതവും വിവാഹവുമാണ്. മുന്നോട്ടു ജീവിക്കേണ്ടത് അവരാണ്. അവര്‍ക്ക് പരസ്പരം അത്ര വിശ്വാസമുണ്ടെങ്കില്‍ അതിന് എതിരെ നില്‍ക്കാന്‍ നമ്മള്‍ ആരാണ്. ഞാന്‍ എന്നും അവള്‍ക്കൊപ്പം നില്‍ക്കും. അത് തുടര്‍ന്നുകൊണ്ടിരിക്കും. നമ്മള്‍ സ്ത്രീ ശാസ്ത്രീകരണത്തേക്കുറിച്ച് ഒരുപാട് സംസാരിക്കും. സ്ത്രീകള്‍ സ്വന്തം പങ്കാളിയെ തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്.- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

SCROLL FOR NEXT