ഡാന്‍സ് വിഡിയോയില്‍ നിന്ന്, ഷനായ കപൂര്‍/ ഇന്‍സ്റ്റഗ്രാം 
Entertainment

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ്? തീപിടിപ്പിച്ച് താര പുത്രിയുടെ ഡാന്‍സ്; വൈറല്‍

അമ്മ മഹീപ് കപൂറാണ് മകളുടെ ഡാന്‍സ് നമ്പര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയുടെ ഡാന്‍സ് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മ മഹീപ് കപൂറാണ് മകളുടെ ഡാന്‍സ് നമ്പര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. സന്‍ഗ്രിയ വൈന്‍ ഗാനത്തിനൊപ്പമാണ് ഷനായയുടെ ഡാന്‍സ്.

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ സുഹൃത്തിനൊപ്പമാണ് ഷനായ ചുവടുവെക്കുന്നത്. താരപുത്രിയുടെ ഡാന്‍സിനെ പുകഴ്ത്തിക്കൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

നടിയായി അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ബോളിവുഡിലേക്ക് തന്നെയാണ് ഷനായയുടേയും വരവ്. ഗുഞ്ചന്‍ സക്‌സേനയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഷനായ ആദ്യം എത്തിയത്. കൂടാതെ നെറ്റ്ഫഌക്‌സ് സീരീസായ ബോളിവുഡ് വൈഫ്‌സിലും എത്തിയ. പുതിയ വിഡിയോ ശ്രദ്ധ നേടിയതോടെ ഉടന്‍ നായികയായി അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരാധകര്‍ ചോദിച്ചുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്