'യാമികയെന്ന മകളില്ല, എനിക്ക് ഒരു മകനേ ഉള്ളൂ'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ  ഇന്‍സ്റ്റഗ്രാം
Entertainment

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

''ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ പരിപാടിക്കിടെ സംഘാടകരോട് പരിഭവം അറിയിക്കുന്ന താരത്തിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വിഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു.

പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല,' നവ്യ നായര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT